Keralam

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി പരസ്യം നിര്‍മിക്കും  

ശബരിമലയില്‍ പൊലീസ് തീര്‍ത്ഥാകര്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നും അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നുമുള്ള തരത്തിലുള്ള സംഘ്പരിവാര്‍ പ്രചരണങ്ങളിലെ നുണ വെളിച്ചത്തുകൊണ്ടുവരാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. സത്യം ജനങ്ങളിലേക്കെത്തിക്കാന്‍ സിനിമാ താരങ്ങളടക്കമുള്ളവരെ ഉള്‍പ്പെടുത്തി പരസ്യങ്ങള്‍ തയ്യാറാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.

അന്യ സംസ്ഥാനങ്ങളിലടക്കം വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചും നുണക്കഥകള്‍ അഴിച്ചു വിട്ടും നടത്തുന്ന പ്രചാരണങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ വരവില്‍ കുറവുണ്ടായതിനാലാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചകളില്‍ സംഘ്പരിവാര്‍ നടത്തിയ പ്രതിഷേധങ്ങളും മറ്റും സന്നിധാനം ശാന്തമല്ല എന്ന തോന്നല്‍ കേരളത്തിലുള്ളവര്‍ക്ക് പോലുമുണ്ടാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നക്കാരായ ബിജെപി ആര്‍എസ്എസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതും അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കിയിട്ടുണ്ടെന്ന് തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്താനുമായപ്പോളാണ് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയത്.

ഇത്തവണ സന്നിധാനത്ത് വേണ്ടത്ര തിരക്കില്ലാത്തത് കൊണ്ട് തീര്‍ത്ഥാടകരെല്ലാം തന്നെ മതിയാവോളം സമയം ദര്‍ശനം നടത്തിയാണ് സന്നിധാനത്ത് നിന്ന് മടങ്ങുന്നത്. പരസ്യത്തിലൂടെ തീര്‍ത്ഥാടകരുടെ ഭയം അകറ്റാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018