Keralam

ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് ശബരിമലയില്‍; പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെടില്ല, അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കും

ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണത്തിനായി ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതി ഇന്ന് ശബരിമലയിലെത്തും. നിലയ്ക്കലിലും പമ്പയിലുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്ന സമിതി നാളെയായിരിക്കും സന്നിധാനത്തെത്തുക.

പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഭക്ഷണം ലഭിക്കാനുള്ള സൗകര്യമുണ്ടോ എന്ന് സമിതി വിലയിരുത്തും. ദേവസ്വം ബോര്‍ഡിനു പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം എത്രത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും ഇന്നലെ ആദ്യ യോഗത്തിന് ശേഷം നിരീക്ഷണ സമിതി അറിയിച്ചിരുന്നു.

എന്നാല്‍ ശബരിമലയിലെ നിരോധനാജ്ഞയുള്‍പ്പെടെയുള്ള ഒരു പൊലീസ് നടപടികളിലും ഇടപെടില്ലെന്നും ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുമെന്നുമാണ് സമിതിയംഗം റിട്ടയേഡ് ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി യിലെ മറ്റ് അംഗങ്ങള്‍.

മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടുണ്ടായതാണെന്ന വിലയിരുത്തലിലാണ് നടപടി.

സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018