Keralam

ആരംഭത്തില്‍തന്നെ വനിതാ മതിലില്‍ വിള്ളല്‍; യുവതി പ്രവേശനമാണ് ഉദ്ദേശ്യമെങ്കില്‍ പിന്മാറുമെന്ന് സിപി സുഗതന്‍

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റം ലക്ഷ്യംവച്ച് വനിതാമതില്‍ ഒരുക്കാനുള്ള പരിപാടിയില്‍ തുടക്കത്തില്‍തന്നെ വിള്ളലെന്ന് സൂചന. വനിതാ മതിലിന് യുവതി പ്രവേശനത്തെ അനുകൂലിക്കാനാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ സംഘാടക സമിതിയില്‍നിന്ന് പിന്മാറുമെന്ന് സമിതി ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്റ് പ്രതിനിധിയുമായ സിപി സുഗതന്‍ പറഞ്ഞു.

വനിതാമതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ അനുകൂലിക്കുന്നില്ല. യുവതി പ്രവേശനത്തെ അനുകൂലിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ സംഘാടക സമിതിയില്‍നിന്ന് പിന്മാറുമെന്നും സുഗതന്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ യുവതീപ്രവേശനം പാടില്ലെന്നാണ് നിലപാടെന്നും മീറ്റിങില്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം സുഗതന്‍ ഫേസബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തുടക്കത്തില്‍ ശബരിമല യുവതി പ്രവേശത്തെ എതിര്‍ക്കുകയും തുലാമാസ പൂജ സമയത്ത് നിലയ്ക്കലിലും പമ്പയിലും മാധ്യമങ്ങളെ ആക്രമിച്ച സമരത്തിലടക്കം പങ്കെടുത്തയാളുമാണ് സിപി സുഗതന്‍. ഹാദിയ വിഷയത്തിലടക്കം വര്‍ഗീയ നിലപാട് സ്വീകരിച്ച സുഗതനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഹാദിയയുടെ മതം മാറ്റം ചര്‍ച്ചയായ സമയത്ത് ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നുമാണ് സുഗതന്‍ പറഞ്ഞിരുന്നത്. മതംമാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്നും സുഗതന്‍ പറഞ്ഞിരുന്നു. സ്വന്തം വീടിന് തീയിട്ട് വാടകവീട് തേടിയ ഭ്രാന്തിയാണ് അഖിലയെന്നും മനോരോഗിയായ അവളെ മതഭ്രാന്തന്മാര്‍ തെരുവില്‍ ഭോഗിക്കട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുഗതന്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ സ്ത്രീ വിരുദ്ധവും വര്‍ഗീയതയും വെച്ച് പുലര്‍ത്തുന്ന ഒരാളെ വനിതാ മതിലിന്റെ ചുമതലക്കാരനാക്കിയതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച സാമൂഹ്യ സംഘടനകളുടെ യോഗത്തിലാണ് ജനുവരി ഒന്നിന് കേരളത്തിലെമ്പാടും വനിത മതില്‍ ഒരുക്കാന്‍ തീരുമാനിച്ചത്. 'കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല' എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.

സര്‍ക്കാരിന്റെ വനിതാ മതില്‍ പരിപാടിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. വനിതാമതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് എന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സിപി സുഗതനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ വിടി ബല്‍റാം എംഎല്‍എയും വിമര്‍ശിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018