Keralam

മിന്നല്‍പണിമുടക്ക് നടത്തിയ 102 ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി; സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെതിരെ മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട 102 ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി. നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ 16നായിരുന്നു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നാല് മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. സമരത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിര്‍ത്തിയിട്ട സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മിന്നല്‍ പണിമുടക്ക് നടത്തിയ 102 ജീവനക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് പരാതിയും ഇവര്‍ നല്‍കിയിരുന്നു.

മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം ഒരുകോടിയെന്ന് കോര്‍പറേഷന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു നഷ്ടം യൂണിയന്‍ നേതാക്കളില്‍നിന്ന് ഈടാക്കണമെന്ന് തച്ചങ്കരി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തച്ചങ്കരിയുടെ നിലപാടിന് പിന്തുണ നല്‍കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ജീവനക്കാര്‍ പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂറിലധികം ബുദ്ധിമുട്ടിച്ചെന്നും ജീവനക്കാരുടെ ധാര്‍ഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി പറഞ്ഞു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.

ഏറെ ആലോചനകള്‍ക്ക് ശേഷമാണ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ കുടുംബശ്രീയെ ഏല്‍പിച്ചത്. മുമ്പ് കൗണ്ടറുകളില്‍ ജോലിചെയ്തിരുന്നത് കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിങ് ജീവനക്കാരാണ്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുന്നതോടെ ജീവനക്കാരെ പുനര്‍ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം.

നിലവില്‍ സര്‍വീസിലുള്ള ആരെയും പിരിച്ചുവിടില്ലെന്നിരിക്കെയാണ് അനാവശ്യ സമരം നടത്തി ജീവനക്കാര്‍ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതെന്നും തച്ചങ്കരി പറഞ്ഞു. കുടുംബശ്രീയെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏല്‍പ്പിക്കുന്നതിലൂടെ മുഴുവന്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ബസുകളില്‍ ലൈന്‍ ഡ്യൂട്ടിക്കു നിയോഗിക്കാനും മിനിസ്റ്റീരിയല്‍ ജീവനക്കാരെ ടിക്കറ്റ് കൗണ്ടറുകളില്‍ നിയോഗിക്കാനുമായിരുന്നു തീരുമാനം.

കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുമ്പോള്‍ വാടകയും വൈദ്യുതി ചാര്‍ജും ഉള്‍പ്പെടെ എല്ലാ ചെലവും കുടുംബശ്രീ വഹിക്കും. ഇതില്‍നിന്ന് 4.5 ശതമാനം കമ്മീഷനാണ് കുടുംബശ്രീക്ക് കരാറടിസ്ഥാനത്തില്‍ ലഭിക്കുക. ടിക്കറ്റ് തുക അഡ്വാന്‍സായി കുടുംബശ്രീ കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. ടോപ്അപ് റീചാര്‍ജ് മാതൃകയില്‍ ടിക്കറ്റ് ബുക്കിങ് കുടുംബശ്രീയെ ഏല്‍പ്പിക്കാനായിരുന്നു നീക്കം. കാന്റീന്‍, ശൗചാലയങ്ങള്‍ എന്നിവയുടെ ചുമതലയും ഭാവിയില്‍ കുടുംബശ്രീലെ ഏല്‍പിച്ചേക്കുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018