Keralam

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന; ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ 

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആര്‍ക്കും കൊടുത്തിട്ടില്ലെന്ന് നാവികസേന വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ളയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനകളുടെ വിമാനങ്ങള്‍ക്ക് പോലും പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നാവികസേനയുടെ വിശദീകരണം.

ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നാവികസേനാ വ്യക്തമാക്കി. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും ഒരു ബില്ലുപോലും ഇതുവരെ നാവികസേന നല്‍കിയിട്ടില്ലെന്നും അനില്‍ കുമാര്‍ ചാവ്‌ള പറഞ്ഞു. നാവികസേനയുടെ 38 ഹെലികോപ്ടറുകള്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിമാനങ്ങള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായി, ഇതിനായി 290.74 കോടി രൂപ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നാവികസേനയെ കൂടാതെ തീര സംരക്ഷണ സേന, വ്യോമസേന എന്നിവയുടെ ഹെലികോപ്റ്ററുകളും പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതില്‍ വ്യോമസേന നല്‍കിയ ബില്ലിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എയര്‍ഫോഴ്‌സ് അക്കൗണ്ട്‌സ് ഡയറക്ടറേറ്റില്‍ നിന്ന് ഓഗസ്ത് 11 വരെയുള്ള കണക്കുകള്‍ പ്രകാരം 33.79 കോടി രൂപയുടെ ബില്ല് നല്‍കിയിരുന്നു. അതിന് ശേഷവും വിമാനം ഉപയോഗിച്ചതിനാല്‍ ബില്ലില്‍ വര്‍ധനയുണ്ടാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018