Keralam

കുറിപ്പുകള്‍ സ്വാഭാവികമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍; മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം പുറത്തു പറയാനാകില്ല 

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കൈമാറിയ കുറിപ്പിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കുറിപ്പുകള്‍ നല്‍കുന്ന രീതി നിയമസഭയില്‍ സ്വാഭാവികമാണെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി സഭ തടസ്സപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് സ്പീക്കറുടെ വിശദീകരണം. ബില്ലുകള്‍ പരിഗണിക്കാതെ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമെല്ലാം കുറിപ്പുകള്‍ നല്‍കാറുണ്ട്. മുഖ്യമന്ത്രി നല്‍കിയ കുറിപ്പിലെ ഉള്ളടക്കം പുറത്തുപറയാനാവില്ല. 
പി ശ്രീരാമകൃഷ്ണന്‍, സ്പീക്കര്‍

മന്ത്രി കെടി ജലീല്‍ പ്രശ്‌നം സഭയില്‍ വരാതിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് സ്പീക്കര്‍ക്ക് കുറിപ്പു കൊടുത്ത് സഭ നിര്‍ത്തിപ്പിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സഭാ നേതാവ് തന്നെ കുറിപ്പുകൊടുത്ത് സഭ നിര്‍ത്തിച്ചത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയില്‍ നിന്ന് സ്പീക്കര്‍ക്ക് ഒരു കുറിപ്പ് പോകുന്നത് കണ്ടു. അത് ഇന്ന് സഭാ നടപടികള്‍ നടത്തരുതെന്ന നിര്‍ദേശമാണെന്ന് ഞങ്ങള്‍ കരുതുന്നു. കെടി ജലീലിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയം സഭയില്‍ വരരുതെന്ന് നിര്‍ബന്ധമാണിന്ന് സഭ പിരിച്ചു വിടാന്‍ കാരണം. ഭരണകക്ഷി അംഗങ്ങള്‍ പുറത്തേക്കിറങ്ങി വരുന്ന സാഹചര്യമുണ്ടായിട്ടും സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാനായില്ല.
രമേശ് ചെന്നിത്തല

തുടര്‍ച്ചയായ നാലാം ദിവസമാണ് ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിയുന്നത്.

ഇന്ന് സഭയില്‍ മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമനമാണ് ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പ്രതിപക്ഷ നേതാവ് യുഡിഎഫ് എംഎല്‍എമാര്‍ സമരത്തിനിറങ്ങുന്ന കാര്യം അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പുതിയ സമരമാറ്റം കുറച്ചു കൂടി നേരത്തെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഒത്തുകളി എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018