Keralam

നിയമസഭ തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല; ‘സഭ നടത്തരുതെന്ന് സ്പീക്കര്‍ക്ക് കുറിപ്പെഴുതി നല്‍കി’

ഇന്നത്തെ നിയമസഭാ നടപടികളില്‍ സഹകരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനമെന്നും എന്നാല്‍ മുഖ്യമന്ത്രിയാണ് സഭ തടസ്സപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയില്‍ എങ്ങനെ പെരുമാറണമെന്ന സറ്റഡി ക്ലാസ്സ് പ്രതിപക്ഷത്തിന് നല്‍കരുതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്പീക്കര്‍ സഭ നിര്‍ത്തിയതെന്ന് വിശ്വസിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെ 144 പിന്‍വലിക്കുക,തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ഇത് മുലമാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. അതിനെതിരെയാണ് സത്യഗ്രഹസമരം ആരംഭിക്കുമെന്ന് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഖണ്ഡിക്കുകയല്ല മറിച്ച് ആരോപണമാണ് ഉന്നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

അദ്ദേഹം പറഞ്ഞതിന് മറുപടി നല്‍കാന്‍ തനിക്കവസരം തരേണ്ടതായിരുന്നുവെന്നും എന്നാല്‍ സ്പീക്കര്‍ അതിനനുവദിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയില്‍ നിന്ന് സ്പീക്കര്‍ക്ക് ഒരു കുറിപ്പ് പോകുന്നത് കണ്ടു. അത് ഇന്ന് സഭാ നടപടികള്‍ നടത്തരുതെന്ന നിര്‍ദേശമാണെന്ന് ഞങ്ങള്‍ കരുതുന്നു. കെടി ജലീലിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയം സഭയില്‍ വരരുതെന്ന് നിര്‍ബന്ധമാണിന്ന് സഭ പിരിച്ചു വിടാന്‍ കാരണം. ഭരണകക്ഷി അംഗങ്ങള്‍ പുറത്തേക്കിറങ്ങി വരുന്ന സാഹചര്യമുണ്ടായിട്ടും സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാനായില്ല.
രമേശ് ചെന്നിത്തല

ഇന്ന് സഭയില്‍ മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമനമാണ് ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്.

ഇന്നത്തെ നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പ്രതിപക്ഷ നേതാവ് യുഡിഎഫ് എംഎല്‍എമാര്‍ സമരത്തിനിറങ്ങുന്ന കാര്യം അറിയിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പുതിയ സമരമാറ്റം കുറച്ചു കൂടി നേരത്തെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഒത്തുകളി എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാഹുല്‍ ഗാന്ധി പറഞ്ഞ നിലപാടിനേക്കാള്‍ വലുതാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അമിത് ഷായുടെ നിലപാടിനോടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം പ്രഖ്യാപിച്ച ഉടനെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വത്സന്‍ തില്ലങ്കേരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും പ്രതിപക്ഷ നേതാവ് തിരിച്ചും മറുപടി നല്‍കി.

തുടര്‍ന്ന് വാദപ്രതിവാദങ്ങളുമായി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും മുന്നോട്ട് പോയപ്പോള്‍ അത് തുടരാനാവില്ലെന്നും ചോദ്യോത്തരവേള നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാനനുവദിച്ചില്ലെന്നറിയിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തി വച്ച് സഭ ഇന്നത്തേക്ക് പിരിച്ചു വിടുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018