Keralam

കൊട്ടാക്കമ്പൂര്‍ ഭൂമികേസില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിക്ക് തിരിച്ചടി; രേഖകളുമായി ദേവികുളം സബ് കളക്ടര്‍ക്ക് മുന്നില്‍ ഹാജരാകണം 

ദേവികുളത്തെ കൊട്ടാക്കമ്പൂര്‍ ഭൂമിയിടപാട് കേസില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി രേഖകളുമായി ദേവികുളം സബ്കളക്ടര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന് ലാന്റ് റവന്യു കമ്മീഷണറുടെ നിര്‍ദേശം. പട്ടയം റദ്ദാക്കിയ ഉത്തരവിനെതിരെ ജോയ്‌സ് അപ്പീല്‍ നല്‍കിയിരുന്നു. ഇതിനിടയിലാണ് ലാന്റ് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.

ദേവികുളം സബ്കളക്ടര്‍ 2017 നവംബറിലായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. അനധികൃതമായി ഭൂമികയ്യേറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റദ്ദാക്കല്‍ നടപടി.

ജോയ്‌സ് ജോര്‍ജ് എംപി, ഭാര്യ അനുപമ, അമ്മ മേരി, സഹോദരങ്ങളായ ജോര്‍ജ്, ജസ്പിന്‍ എന്നിവരുടെ പേരില്‍ വ്യാജ പട്ടയമുപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു എംപിക്കെതിരെ ഉയര്‍ന്ന പരാതി. ഇതേ തുടര്‍ന്ന് ജോയ്‌സും കുടുബാംഗങ്ങളും അഭിഭാഷകന്‍ മുഖേന ദേവികുളം കളക്ടര്‍ക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ രേഖകളാണ് എന്ന് കണ്ടെത്തിയതോടെയാണ് പട്ടയം റദ്ദാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കളക്ടര്‍ക്ക് നല്‍കാമെന്നും ജോയ്‌സിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജോയ്‌സ് എംപി പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. കേസ് കോടതിയുടെ പരിഗണനിയിലാണ്. ഇതിനിടയിലാണ് ലാന്റ് റവന്യു കമ്മീഷണറുടെ നിര്‍ദേശം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018