Keralam

വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കി എസ്ബിഐ; കണ്‍കറന്റ് ഓഡിറ്റര്‍മാരായി നിയമിക്കുന്നത് പെന്‍ഷന്‍ വാങ്ങുന്നവരെ 

വിരമിച്ചവര്‍ക്ക് എസ്ബിഐ പുനര്‍ നിയമനം നല്‍കുന്നെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരെ പ്രതിമാസം 40,000 രൂപ മുതല്‍ 60,000 രൂപവരെ ശമ്പളത്തിലാണ് ശാഖകളില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരായി നിയമിക്കുന്നത്. ചീഫ് മാനേജര്‍ മുതല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍വരെയുള്ള തസ്തികകളില്‍നിന്ന് വിരമിച്ചവര്‍ക്കാണ് വീണ്ടും നിയമനം.

എസ്ബിഐയുടെ മിക്കവാറും എല്ലാശാഖകളിലും കണ്‍കറന്റ് ഓഡിറ്റര്‍മാരെ നിയമിക്കുന്നുണ്ട്. 60 വയസില്‍ വിരമിക്കുന്നവര്‍ക്ക് 65 വയസുവരെ ഓഡിറ്ററായി ജോലി ചെയ്യാം. ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരെ അവഗണിച്ചാണ് വിരമിച്ചവര്‍ക്ക് പുനര്‍ നിയമനം നല്‍കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ജോലികിട്ടാന്‍ സാധ്യതയുള്ള സ്വീപര്‍ നിയമനം എസ്ബിഐ പൂര്‍ണമായും പുറംകരാര്‍ നല്‍കിയിരിക്കുകയാണ്. പല ശാഖകളിലും തസ്തികകളില്ലാത്തതിനാല്‍ ആ നിയമനവും നടക്കുന്നില്ല. പ്യൂണ്‍ ജോലിയും സ്വീപ്പര്‍മാരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെയും പുറംകരാറില്‍ നിയമിക്കാന്‍ നീക്കം നടന്നിരുന്നു.

അതീവ സുരക്ഷാ വിഭാഗമായ ക്യാഷ് അഡ്മിനിസ്‌ട്രേഷന്‍ സെല്ലും പുറം കരാര്‍ നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ ഈ നടപടിയെ ജീവനക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഇത് അവഗണിച്ച് കരാറടിസ്ഥാനത്തില്‍ തന്നെ ചുമതല നല്‍കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.

വിരമിക്കുന്നവര്‍ക്ക് വീണ്ടും നിയമനം ലഭിക്കുന്ന കാര്യമായതിനാല്‍ ജീവനക്കാരുടെ സംഘടനകള്‍ മൗനം പാലിക്കുകയാണെന്നാണ് ആരോപണം. ധാരാളം പേരുടെ തൊഴില്‍ സാധ്യതയാണ് ബാങ്കിന്റെ ഈ നടപടികളിലൂടെ നഷ്ടമാകുന്നതെന്നും വിമര്‍ശനമുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018