Keralam

ബിജെപിക്ക് പിന്നാലെ സത്യഗ്രഹം പ്രഖ്യാപിച്ച് യുഡിഎഫും; നേരത്തെ പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി; ‘ഒത്തുകളി എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ട്’  

ശബരിമല വിഷയത്തില്‍ ബിജെപിക്ക് പിന്നാലെ പ്രത്യക്ഷ സമരത്തിന് യുഡിഎഫും. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, എന്‍ ജയരാജന്‍, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കും. സഭയ്ക്കകത്തും പുറത്തും പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ പുതിയ സമരമാറ്റം കുറച്ചു കൂടി നേരത്തെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഒത്തുകളി എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് മുന്‍പേ നടന്നവര്‍ ശബരിമലയില്‍ നിന്നിറങ്ങിയ സാഹചര്യത്തില്‍ ഇവരും ഇറങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ അവര്‍ ഇവിടെ വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇവരും ഇവരും സഭയുടെ കവാടത്തില്‍ ഇരിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്.
മുഖ്യമന്ത്രി

എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാനിവില്ലെന്നും ശബരിമലയില്‍ നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അക്രമ സംഭവങ്ങള്‍ നടന്ന സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഹൈക്കോടതി അംഗികരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പ്രതിപക്ഷ നേതാവ്് യുഡിഎഫ് എംഎല്‍എമാര്‍ സമരത്തിനിറങ്ങുന്ന കാര്യം അറിയിച്ചത്. നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പായി ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി യോഗത്തിന്റേതാണ് തീരുമാനം. നിയസഭാ നടപടികളുമായി സഹകരിക്കാനും പ്രതിപക്ഷം തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് മന്ത്രി കെടി ജലീലിന്റ ബന്ധുനിയമന വിവാദം ചര്‍ച്ച ചെയ്യാനായിരുന്നു പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്.

എന്നാല്‍ സമരം പ്രഖ്യാപിച്ച ഉടനെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.രാഹുല്‍ ഗാന്ധി പറഞ്ഞ നിലപാടിനേക്കാള്‍ വലുതാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അമിത് ഷായുടെ നിലപാടിനോടെന്നും മുഖ്യമന്ത്രി പറഞ്ഞു. വത്സന്‍ തില്ലങ്കേരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയെന്നും പ്രതിപക്ഷ നേതാവ് തിരിച്ചും മറുപടി നല്‍കി.

തുടര്‍ന്ന് വാദപ്രതിവാദങ്ങളുമായി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും മുന്നോട്ട് പോയപ്പോള്‍ അത് തുടരാനാവില്ലെന്നും ചോദ്യോത്തരവേള നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാനനുവദിച്ചില്ലെന്നറിയിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തി വച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018