Keralam

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല തിരിച്ചുപിടിക്കാന്‍ ആദിവാസി അവകാശ പുനസ്ഥാപന സമിതിയുടെ വില്ലുവണ്ടിയാത്ര  

'ശബരിമല ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക; തന്ത്രികള്‍പടിയിറങ്ങുക' എന്ന മുദ്രാവാക്യമുയര്‍ത്തി വില്ലുവണ്ടിയാത്ര. ആദിവാസി ദലിത്-സ്ത്രീവാദ പ്രസ്ഥാനങ്ങളും മറ്റ് ജനാധിപത്യ കൂട്ടായ്മകളും ചേര്‍ന്ന് രൂപം നല്‍കിയ ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതിയാണ് വില്ലുവണ്ടിയാത്ര സംഘടിപ്പിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക, ശബരിമല അതിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികള്‍ക്ക് വിട്ടുകൊടുക്കക എന്നിവയാണ് സമിതിയുടെ ആവശ്യം. ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളുടെ പരിപാലനം മലഅരയ സമുദായത്തിന്റെ ആചാരസ്ഥാനീയര്‍ക്ക് വിട്ടു കൊടുക്കണമെന്നത് മലഅരയസമുദായത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.

2006ലെ കേന്ദ്ര ആദിവാസി വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ശബരിമലയില്‍ ദേവസ്വംബോര്‍ഡും തന്ത്രികുടുംബവും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ നിയമവിരുദ്ധമാണെന്ന് സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പൊന്നമ്പലമേട്ടില്‍ നിന്നും, കരിമലയില്‍ നിന്നും ആദിവാസികളെ ബലംപ്രയോഗിച്ച് അടിച്ചിറക്കിയാണ് ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്തത്. ആദിവാസികളുടെ പൂര്‍വ്വികാരാധനാ രീതികള്‍ മാറ്റി, ശബരിമലയില്‍ ബ്രാഹ്മണ മേധാവിത്തം സ്ഥാപിച്ചത് ദേവസ്വം ബോര്‍ഡാണ്. കേരളത്തിലെമ്പാടും ആദിവാസി-ദളിത് വിഭാഗങ്ങളുടെ പാരമ്പര്യ ആരാധനാലയങ്ങള്‍ വ്യാപകമായി പിടിച്ചെടുത്ത് ദേവസ്വം ബോര്‍ഡ് ബ്രാഹ്മണ മേധാവിത്തവും, നായര്‍മേധാവിത്തവും സ്ഥാപിച്ചു വരുന്നുണ്ട്. ആദിവാസി-ദളിത് വിഭാഗങ്ങളുടെ പ്രാചീനരാധാനാക്രമങ്ങള്‍ പിന്‍തുടരുന്ന വിശ്വാസകേന്ദ്രങ്ങള്‍ ബ്രാഹ്മണാധിപത്യം നടപ്പാക്കുന്ന ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ നിന്നും വേര്‍പ്പെടുത്തേണ്ടതാണ്. ആര്‍ത്തവം അയിത്താചരണത്തിനുള്ള ഉപാധിയാക്കിമാറ്റി സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹൈന്ദവസംഘടനകളും, തന്ത്രിസമൂഹവും, എന്‍എസ്എസുംം ഭരണഘടന അട്ടിമറിച്ച് ആദിവാസി-ദളിത് പിന്നോക്കവിഭാഗങ്ങളുടെ വനാവകാശവും, ഭൂമിയും, തൊഴിലവസരങ്ങളും തട്ടിയെടുക്കാന്‍ ജാതിമേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.  
ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി  

ഡിസംബര്‍ 13 മുതല്‍ കേരളത്തിന്റെ വിവിധ നവോത്ഥാന സമര കേന്ദ്രങ്ങളില്‍ നിന്നും വില്ലുവണ്ടി യാത്രകള്‍ ആരംഭിക്കും. ഡിസംബര്‍ 16ന് എരുമേലിയില്‍ സമാപിക്കുന്ന വില്ലുവണ്ടിയാത്രകള്‍ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ ജാതിവിരുദ്ധ-നവോത്ഥാന സംഗമങ്ങള്‍ സംഘടിപ്പിക്കും.

ഡിസംബര്‍ 16 ന് ആദിവാസി-ദളിത് വിഭാഗങ്ങളുടെ ആചാരസ്ഥാനീയരുടെ സഭ എരുമേലിയില്‍ ചേര്‍ന്ന് സവര്‍ണ്ണ ആധിപത്യത്തെ നേരിടാനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ശബരിമലയിലെ ആദിവാസികളുടെ വനാവകാശത്തെ സംബന്ധിച്ച തുറന്നസംവാദം കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഡിസംബര്‍ 9ന് നിയമജ്ഞര്‍, ചരിത്രകാരന്മാര്‍, സ്ത്രീവാദികള്‍, മലഅരയസമുദായ പ്രതിനിധികള്‍ തുടങ്ങിയവരുടെ ചര്‍ച്ചാവേദി പത്തനംതിട്ടയില്‍ സംഘടിപ്പിക്കും. ഡിസംബര്‍ 13ന് കാലത്ത് 11 മണിക്ക് വെങ്ങാന്നൂരിലെ മഹാത്മാ അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന തെക്കന്‍ മേഖല വില്ലുവണ്ടി യാത്രയുടെ സാംസ്‌കാരിക സംഗമം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കും. വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്ന സംഘങ്ങളുടെ പാട്ടുമഹോത്സവും നവോത്ഥാന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

പ്രഭാകരന്‍ കണ്ണാട് ആണ് ആദിവാസി അവകാശ പുന:സ്ഥാപനസമിതിയുടെ ചെയര്‍മാന്‍. സാമൂഹ്യ ചിന്തകന്‍ സണ്ണി എം കപിക്കാടാണ് സമിതിയുടെ രക്ഷാധികാരി. എം ഗീതാനന്ദന്‍ ജനറല്‍ കണ്‍വീനര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018