Keralam

ബഹ്‌റയുടെ കാര്യം നിയമിച്ചതിന്റെ പിറ്റേന്ന് പറഞ്ഞതാണെന്ന് മുല്ലപ്പള്ളി; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; അന്വേഷിക്കുകയാണ് വേണ്ടത്

പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സംസ്ഥാനത്ത് ഡിജിപിയെ നിയമിക്കുമ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കണ്ടതല്ലേ എന്നും മുല്ലപ്പള്ളി ചോദിച്ചു. എന്തുകൊണ്ട് ബഹ്‌റയുടെ കാര്യം ഇത്രയും കാലം മറച്ചുവെച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.

രണ്ടര വര്‍ഷം കഴിഞ്ഞിട്ടാണ് സംഭവത്തെ കുറിച്ച് പറഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റാണ്. ബഹ്‌റയെ നിയമിച്ചതിന്റെ പിറ്റേ ദിവസം തലശ്ശേരിയില്‍ ഒരു പൊതുപരിപാടിയില്‍ താന്‍ ഇതേ പറ്റി പറഞ്ഞതാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

എന്തുകൊണ്ട് ബഹ്‌റയുടെ പശ്ചാത്തലം അന്വേഷിച്ചില്ല എന്ന് മുഖ്യമന്ത്രി വിശദമാക്കണം. എന്തായിരുന്നു ബഹ്‌റയെ നിയമിക്കാനുള്ള പ്രേരണ എന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. ഇതൊരു തുറന്ന സംസ്ഥാനമാണ് ഇവിടെ അറിയാനുള്ള അവകാശം എല്ലാവര്‍ക്കും ഭരണഘടന നല്‍കിയിട്ടുണ്ട്.

മിന്നല്‍ വേഗത്തില്‍ നാല് ഡിജിപിമാരെ തഴഞ്ഞ് ബഹ്‌റയെ നിയമിക്കാന്‍ കാരണം എന്താണെന്ന് പറയാന്‍ തയ്യാറായില്ലെങ്കില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന് വേണം കരുതാന്‍. എന്‍ഐഎ യില്‍ ബഹ്‌റയ്ക്ക് വീഴ്ച വന്നിട്ടുണ്ടോ, അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് എന്തിന് തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണം. ഡല്‍ഹിയിലെ മിടുക്കന്‍മാരായ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍മാരോട് ചോദിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും ഗുജറാത്ത് കലാപത്തിലെ പല കേസില്‍ നിന്നും ലോക്‌നാഥ് ബഹ്‌റ രക്ഷിച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. അതിന്റെ ഫയലുകള്‍ താന്‍ ആഭ്യന്തര സഹമന്ത്രിയായപ്പോള്‍ നേരിട്ട് കണ്ടെതാണെന്നും ഇതിന്റെ പ്രത്യു പകാരമായിട്ടാണ് ബഹ്‌റയെ പൊലീസ് മേധാവിയാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

മുല്ലപ്പള്ളി ഫയല്‍ അന്നുകണ്ടിരുന്നുവെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അന്ന് അഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരാണ് ഇതിന് മറുപടി പറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മോഡിയെ രക്ഷിച്ചത് കോണ്‍ഗ്രസ് ആയിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018