Keralam

നിലയ്ക്കലെ സൗകര്യങ്ങളില്‍ തൃപ്തരെന്ന് നിരീക്ഷണ സമിതി: നടക്കുന്നത് തെറ്റായ പ്രചരണം;  സമിതി ഇന്ന് സന്നിധാനത്തെത്തും

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെത്തും. സന്ദര്‍ശനത്തിന് ശേഷം സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഇന്നലെ നിലയ്ക്കലെത്തിയ സമിതി കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്, തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള തീര്‍ഥാടകകേന്ദ്രം, കക്കൂസുകള്‍, പാര്‍ക്കിങ് സൗകര്യം, ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവയൊക്കെ പരിശോധിച്ചു.

നിലയ്ക്കലിലെ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നും സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്നും സമിതി അറിയിച്ചു.ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഡിജിപി എ ഹേമചന്ദ്രന്‍ പറഞ്ഞു.

പമ്പയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്നും വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്തണമെന്നും സമിതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങള്‍ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസര്‍ജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുര്‍ഗന്ധം നിലനില്‍ക്കുന്നതായും സമിതി അംഗങ്ങള്‍ പറഞ്ഞു.മുപ്പത് ശുചിമുറികള്‍ക്കൂടി അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച സംഘം ത്രിവേണിയിലെ ബസ് പാര്‍ക്കിംങ് കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും പറഞ്ഞു.

ഇന്നലെ നിലയ്ക്കലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി അംഗങ്ങളായ ജസ്റ്റിസ് പി ആര്‍ രാമനും ജസ്റ്റിസ് സിരിജഗനും പമ്പയിലായിരുന്നു തങ്ങിയത്. മറ്റൊരു അംഗമായ ഡിജിപി എ ഹേമചന്ദ്രന്‍ രാത്രി തന്നെ സന്നിധാനത്ത് എത്തിയിരുന്നു.

മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടുണ്ടായതാണെന്ന വിലയിരുത്തലിലാണ് നടപടി.

സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018