Keralam

ബെഹ്റയെ എന്‍ഐഎ പുറത്താക്കിയത് യാസിന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തുവിട്ടതിന്; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം 

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയില്‍നിന്ന് പുറത്താക്കിയത് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായ വിവരം പുറത്തുവിട്ട പശ്ചാത്തലത്തിലെന്ന് ആഭ്യന്തര മന്ത്രാലയം. വിവരം പുറത്തുവിട്ടത് ആരെന്ന് വ്യക്തമായ രാത്രിയില്‍തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് നല്‍കുകയായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.

മുബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്ലിയെ 2010ല്‍ അമേരിക്കയില്‍ ചോദ്യം ചെയ്യാന്‍ പോയ സംഘത്തിലും ബെഹ്‌റ ഉണ്ടായിരുന്നു. ഈ ചോദ്യം ചെയ്യലിലും ബെഹ്റയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോക്‌നാഥ് ബെഹ്‌റയുടെ സംസ്ഥാനത്തെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചത്. പിണറായി വിജയനും നരേന്ദ്രമോഡിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം.ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ബെഹ്റ സമര്‍പ്പിച്ചത്. ഇതിനുള്ള പ്രത്യുപകാരമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഡല്‍ഹിയിലെത്തിയപ്പോള്‍ ബെഹ്‌റയെ ഡിജിപിയായി നിയമിക്കാന്‍ മോഡി നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ബെഹ്റുയുടെ ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോള്‍ താന്‍ കണ്ടിട്ടുണ്ടെന്നും വടകരയില്‍ യൂത്ത് ലീഗിന്റെ വേദിയില്‍ പ്രസംഗിക്കവെ മുല്ലപ്പള്ളി പറഞ്ഞിരുന്നു.

മുല്ലപ്പള്ളിയുടെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഫയലുകള്‍ കണ്ടുവെന്ന് വെളിപ്പെടുത്തിയ മുല്ലപ്പള്ളി അന്ന് മന്ത്രി സ്ഥാനത്തിരുന്നിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നെന്ന് മുഖ്യമന്ത്രി ചോദിച്ചു. തന്റെ ചുമതല ശരിയായി നിര്‍വ്വഹിക്കാതിരുന്നിട്ട് ഇപ്പോള്‍ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ലോക്നാഥ് ബെഹ്റ ഡിജിപി സ്ഥാനത്തിരിക്കാന്‍ യോഗ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നരേന്ദ്ര മോഡി ഒരു സ്ഥാനത്ത് ഒപ്പുവെയ്ക്കാന്‍ പറഞ്ഞാല്‍ ഉടനെ ഒപ്പുവെയ്ക്കുന്ന ആളാണ് താനെന്ന് പിണറായി വിജയനെ അറിയുന്ന ആരും പറയില്ലെന്നും മോഡി പറയുന്നിടത്ത് ഒപ്പുവെയ്ക്കാനല്ല എല്‍ഡിഎഫ് സര്‍ക്കാരിരിക്കുന്നതെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

അതേസമയം ബെഹ്‌റയെ ഡിജിപിയായി നിയമിച്ചതില്‍ സിപിഐഎമ്മിനുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടാകുന്നുണ്ടെന്നാണ് സൂചന. നിയമനം ഉചിതമല്ലെന്ന് നിലപാടെടുത്തിരുന്നെന്ന് ചില കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചെന്നാണ് വിവരം. സീനിയോരിറ്റി മറികടന്നാണ് ബെഹ്‌റയുടെ നിയമനമെന്ന കാര്യം അറിയില്ലായിരുന്നെന്നും നേതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018