Keralam

ബന്ധുനിയമന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്; ആശയകുഴപ്പത്തില്‍ സഭ വിടാതെ എംഎല്‍എമാര്‍, തിരിച്ചെത്തി വീണ്ടും ബഹിഷ്‌കരിച്ച് ചെന്നിത്തല 

മന്ത്രി കെടി ജലീലിന്റെ ബന്ധു നിയമന വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. നാലാം ദിവസവും സഭാനടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്. എന്നാല്‍ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ആശയകുഴപ്പമുണ്ടായതോടെ കുറച്ച് പേര്‍ സഭ ബഹിഷ്‌കരിക്കുകയും മറ്റുള്ളവര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെയ്ക്കുകയും ചെയ്തു. തിരിച്ചെത്തി ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും അറിയിച്ചതോടെയാണ് എംഎല്‍എമാര്‍ എല്ലാവരും സഭയ്ക്ക് പുറത്തേക്കെത്തിയത്.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ വാക്കൗട്ട് നടത്തുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് പുറത്ത് പോയെങ്കിലും മുസ്ലീം ലീഗ് എംഎല്‍എമാരും ചില കോണ്‍ഗ്രസ് എംഎല്‍എമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തി. എം കെ മുനീറിന്റെ വാക്കൗട്ട് പ്രസംഗത്തിന് ശേഷമായിരുന്നു എംഎല്‍എമാരുടെ സഭയിലെ പ്രതിഷേധം.

ബന്ധുനിയമന വിഷയം അടിയന്തര പ്രമേയമാക്കാനുള്ള കെ മുരളീധരന്‍ എംഎല്‍എയുടെ ആവശ്യത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചതും ആശയകുഴപ്പമുണ്ടായതും.

പുറത്തുപോയ പ്രതിപക്ഷ നേതാവ് വീണ്ടും സഭയിലേക്ക് തിരിച്ചെത്തി തങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് എല്ലാവരേയും കൂട്ടി രണ്ടാമത് ഇറങ്ങി പോകുകയായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തങ്ങളെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുകയാണെന്നും ബന്ധു നിയമനത്തില്‍ കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തല സഭാ ബഹിഷ്‌കരണ പ്രഖ്യാപനം നടത്തിയത്. ബന്ധുനിയമന വിവാദത്തില്‍ ആദ്യമായി മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കെടി ജലീലിനെ പിന്തുണയ്ക്കുകയും ചെയ്തു. നിയമനം കാരണം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും നിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദം ഉണ്ടായപ്പോള്‍ തന്നെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോയെന്നും അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം വാക്കൗട്ട് നടത്തിയതോടെ സഭാ നടപടികളുമായി സഹകരിക്കാമെന്ന് നിങ്ങള്‍ പറഞ്ഞതല്ലെയെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാല്‍ കെടി ജലീലിന്റെ രാജിയുണ്ടാകാത്തതിലാണ് തങ്ങള്‍ വാക്കൗട്ട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.

ജലീലിനെ നിയമസഭയിലും പൊതുപരിപാടികളിലും ബഹിഷ്‌കരിക്കാനും യുഡിഎഫ് തീരുമാനിച്ചതായും ചെന്നിത്തല പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018