Keralam

യുവതീ പ്രവേശനം: പരിമിതികളുണ്ടെന്ന് അറിയിച്ച് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍; സൗകര്യം ഒരുക്കാന്‍ സാവകാശം വേണം 

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നത് വരെ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചത്.

ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കോടതി ഉന്നതതല സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള യുവതികളെ കയറ്റുന്നതില്‍ ഇപ്പോള്‍ പരിമിതികളുണ്ട്. കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തണമെങ്കില്‍ സ്ഥല ലഭ്യത അടക്കം ഉണ്ടാകേണ്ടതുണ്ട്. ഇതിന് കേന്ദ്ര അനുമതിയും ആവശ്യമാണ്. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 

സ്ഥല ലഭ്യതയടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം കൂടുതല്‍ ബാത്‌റൂമുകള്‍, വിശ്രമ മുറികള്‍ എന്നിവ ഏര്‍പ്പെടുത്താനും സാവകാശം വേണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുണ്ടായിരുന്ന ഇത്തരം സൗകര്യങ്ങള്‍ പ്രളയത്തില്‍ നശിച്ച സാഹചര്യത്തില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ നടപടികളുണ്ടാകൂ എന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിയോട് ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ഇപ്പോള്‍ മതിയായ സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധി വെയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം കണക്കിലെടുത്തില്ല. നിരീക്ഷകരെ സ്വമേധയാ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.

അതേസമയം സ്ത്രീപ്രവേശനത്തെ എതിര്‍ത്തുക്കൊണ്ട് കക്ഷി ചേരാന്‍ രണ്ട് അപേക്ഷകരും ഹൈക്കോടതിയില്‍ എത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018