Keralam

‘കാണിക്കയിടരുതെന്ന് പ്രസംഗിച്ചു, വരമ്പത്ത് കൂലി കിട്ടി’; അനാവശ്യവാദങ്ങള്‍ക്ക് ചാനലുകളും ശോഭാ സുരേന്ദ്രന് പിഴയിടണമെന്ന് എം ബി രാജേഷ്  

എം ബി രാജേഷ്
എം ബി രാജേഷ്

ഹൈക്കോടതിയില്‍ നിന്ന് പിഴശിക്ഷയും രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങിയ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പരിഹസിച്ച് സിപിഐഎം എം പി എംബി രാജേഷ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് എംബി രാജേഷ് പറഞ്ഞു.

ഭണ്ഡാരത്തിലിടാതെ മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴയെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.

ചാനലുകളില്‍ വന്നിരുന്ന് പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്.  
എം ബി രാജേഷ്   

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കിയെന്ന് പറഞ്ഞാണ് ഹൈക്കോടതി ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തായിരുന്നു ശോഭാ സുരേന്ദ്രന്റെ ഹര്‍ജി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018