Keralam

ഇടുക്കിയില്‍ മീന്‍ വിറ്റതിന്റെ പണം ചോദിച്ചതിന് എഴുപതുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചു; പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് കേസ് നല്‍കുമെന്ന് ഭീഷണി

ഇടുക്കിയില്‍ മാങ്കുളത്ത് എഴുപതുകാരനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. ആക്രമണത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. റിസോര്‍ട്ടിലേക്കു മീന്‍ വിറ്റതിന്റെ പണം ചോദിച്ചതിനാണ് മര്‍ദിച്ചതെന്ന് മര്‍ദ്ദനമേറ്റയാള്‍ പറഞ്ഞു.

അടിമാലി സ്വദേശിയായ മക്കാര്‍ താണേലിയനാണ് മര്‍ദനമേറ്റത്. മീന്‍ വില്‍പ്പന കഴിഞ്ഞ് തിരിച്ചു വരവെ ഒരു കൂട്ടമാളുകള്‍ തടഞ്ഞു നിര്‍ത്തി മര്‍ദനമഴിച്ചു വിടുകയായിരുന്നുവെന്ന് മക്കാര്‍ പറഞ്ഞു. വാഹനത്തില്‍ നിന്നിറക്കി റോഡിലിട്ട് മക്കാറിനെ ചവിട്ടുകയും ചെയ്തു. ഇയാളിപ്പോള്‍ കോതമംഗലം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഏറെ വര്‍ഷങ്ങളായ് മാങ്കുളം ഭാഗത്ത് മീന്‍ വില്‍പന നടത്തുന്നയാളാണ് താന്‍. ഇവിടുത്തെ ഒരു ജോര്ജ് മീന്‍ വാങ്ങിയ വകയില്‍ ആയിരക്കണക്കിന് രൂപ നല്‍കാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മീന്‍ വില്‍പനക്ക് പോയപ്പോള്‍ വഴിയില്‍ കണ്ട ജോര്‍ജ്ജിന്റെ മകളോട് പണത്തിന്റെ കാര്യം ചോദിച്ചിരുന്നു. തുടര്‍ന്നാണ് മീന്‍ വില്‍പ്പന കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കുവൈറ്റ് സിറ്റിയില്‍ വച്ച് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിറുത്തി ആക്രമിച്ചതെന്നും പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് മര്‍ദ്ദനം സംബന്ധിച്ച് പരാതി നല്‍കാതിരുന്നതെന്നും മക്കാര്‍ പൊലീസിനോട് പറഞ്ഞു.

മക്കാറിന്റെ മൊഴിയെ തുടര്‍ന്ന് മാങ്കുളം സ്വദേശികളായ ജോര്‍ജ്ജ്, മകന്‍ അരുണ്‍, സുഹൃത്ത് എബി, കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കുമെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലകളില്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും ഓട്ടോ ടാക്‌സികള്‍ പണിമുടക്കിയും ഹര്‍ത്താല്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018