Keralam

കൊല്ലത്ത് ബൈക്ക് മറികടന്നതിന് ആള്‍ക്കൂട്ട മര്‍ദ്ദനം; കത്തി വീശി ഭീഷണിപ്പെടുത്തല്‍; രണ്ട് പേര്‍ക്ക് എതിരെ കേസ്

കൊല്ലത്ത് ബൈക്കിലെത്തിയ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ബൈക്ക് മറികടന്നതിന്റെ പേരില്‍ കരുനാഗപ്പള്ളി സ്വദേശി ഷിബുവിനാണ് മര്‍ദ്ദനമേറ്റത്. രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് എതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഫാന്‍സി സ്റ്റോര്‍ ഉടമയായ ഷിബു കരുനാഗപ്പള്ളിയിലേക്ക് വരുമ്പോള്‍ രണ്ടു പേരടങ്ങുന്ന സംഘത്തിന്റെ ബൈക്ക് മറികടന്നതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

ബൈക്കിനെ പിന്തുടര്‍ന്ന് എത്തിയ ഇരുവരും അസഭ്യം പറയാന്‍ തുടങ്ങിയതോടെ ഷിബു അടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് കയറി. തൊട്ടുപിന്നാലെ എത്തിയ ഇവര്‍ കൈകള്‍ കൊണ്ട് മര്‍ദ്ദിച്ച ശേഷം ഹൈല്‍മറ്റ് കൊണ്ട് അടിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. നിലത്തുവീണ ഷിബുവിനെ ചവിട്ടുന്നുമുണ്ട്. ഇവരില്‍ ഒരാളുടെ കൈയ്യില്‍ കത്തിയുമുണ്ടായിരുന്നു.

സമീപത്തുണ്ടായിരുന്നവര്‍ ഷിബുവിനെ രക്ഷിക്കാന്‍ എത്തിയപ്പോള്‍ കത്തി വീശി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏകദേശം ഒന്നര മിനിറ്റോളം മര്‍ദ്ദിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്.

ഇവര്‍ പോയതിന് ശേഷമാണ് പെട്രോള്‍ പമ്പ് ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഷബുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ ശക്തികുളങ്ങര പൊലീസില്‍ ഷിബു നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് എതിരെ 308 ചുമത്തി കേസെടുത്തു.

എന്നാല്‍ പ്രതികളെ പിടികൂടിയിട്ടില്ല.

കഴിഞ്ഞ ആഴ്ചയും കൊല്ലത്ത് ഹോട്ടലില്‍ വെച്ച് ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഇടുക്കി മാങ്കുളത്തും എഴുപതുകാരനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. റിസോര്‍ട്ടിലേക്ക് മീന്‍ വിറ്റതിന്റെ പണം ചോദിച്ചതിനാണ് മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അഞ്ച് പേര്‍ക്ക് എതിരെ കേസെടുത്തു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018