Keralam

മാങ്കുളത്ത് എഴുപതുകാരനെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍; രണ്ട് പേരെ പൊലീസ് തിരയുന്നു 

ഇടുക്കി മാങ്കുളത്ത് എഴുപതുകാരനെ അക്രമിച്ച കേസില്‍ മുന്ന് പേര്‍ അറസ്റ്റിലായി. ആനക്കുളം സ്വദേശി പുതുക്കയില്‍ ജോര്‍ജ്, മരുമകന്‍ അരുണ്‍, ബന്ധു എമ്പി എന്നിവരെയാണ് മുന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച മക്കാര്‍ എന്ന് പേരുള്ള 70 വയസുകാരനെ ഏഴംഗ സംഘം മാങ്കുളത്ത് റോഡില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിരുന്നു. ഇതിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ ഇനിയും പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മര്‍ദ്ദനത്തിനിരയായ മക്കാര്‍ കേസ് കൊടുക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല. അക്രമിച്ചവര്‍ കേസ് കൊടുക്കരുതെന്ന് പറഞ്ഞ് മക്കാറിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അരോപണം. സ്ത്രീകളെ അസഭ്യം പറഞ്ഞെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

മാങ്കുളം ഹോട്ടൽ തൊഴിലാളികളുടെ അക്രമം മീൻ വാങ്ങിയതിന്റെ രൂപ ചോദിച്ചതിന്

Posted by Vinuvarghese Vinukv on Monday, December 3, 2018

മീന്‍ വില്‍ക്കുകയായിരുന്ന മക്കാര്‍ മീന്‍ നല്‍കിയതിന്റെ തുക ആവശ്യപ്പെട്ടപ്പോള്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനത്തിനിരയാതെന്ന് പറഞ്ഞിരുന്നു. എഴുപത് വയസുകാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സ്വമേധയ കേസെടുത്തത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018