Keralam

‘ആയിരം വര്‍ഷം ശ്രമിച്ചാലും മോഡിയ്ക്കും അമിത് ഷായ്ക്കും കേരളം പിടിക്കാനാവില്ല’; നവോത്ഥാന പരിശ്രമം അയോദ്ധ്യ വരെ നീളണമെന്ന് സ്വാമി അഗ്നിവേശ്   

സ്വാമി അഗ്നിവേശ്
സ്വാമി അഗ്നിവേശ്

നരേന്ദ്ര മോഡിയും അമിത് ഷായും മോഹന്‍ ഭാഗവതും ആയിരംവര്‍ഷം കഠിനപരിശ്രമം നടത്തിയാലും കേരളത്തില്‍ ചുവടുറപ്പിക്കാനാകില്ലെന്ന് സ്വാമി അഗ്നിവേശ്. തൃശൂരില്‍ സംഘടിപ്പിച്ച 'ജനാഭിമാന സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സ്വാമി അഗ്നിവേശിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സുപ്രീം കോടതിവിധിയേത്തുടര്‍ന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. നവോത്ഥാന പരിശ്രമങ്ങള്‍ അയോദ്ധ്യ വരെ നീളണമെന്നും അദ്ദേഹം പറഞ്ഞു.

മിസ്റ്റര്‍ മോഡി നിങ്ങള്‍ വിധി വന്ന് ആദ്യത്തെ മൂന്ന് നാല് ദിവസം അനുകൂലിച്ചു. പിന്നെ നിങ്ങള്‍ വോട്ട് ബാങ്ക് കണ്ടു. മോഡി, അമിത് ഷാ, മോഹന്‍ ഭാഗവത് നിങ്ങളോട് ഒരു കാര്യം പറയാം. ആയിരം വര്‍ഷം നിങ്ങള്‍ പരമാവധി ശ്രമിച്ചാലും കേരളത്തില്‍ ചുവടുറപ്പിക്കാനാകില്ല.   
സ്വാമി അഗ്നിവേശ്  

സ്വാമി അഗ്നിവേശിന്റെ പ്രസംഗത്തില്‍ നിന്നും

നവോത്ഥാന മുന്നേറ്റം കേരളത്തിലെ മുക്കിലും മൂലയിലും എത്തിയാല്‍ മാത്രം പോരാ അയോദ്ധ്യ വരെ നീളണം. നാലര വര്‍ഷം കഴിഞ്ഞിരിക്കുന്നു, വാഗ്ദാനങ്ങളല്ലാതെ മോഡിയ്ക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര വിഷയം എടുത്തിട്ടിരിക്കുന്നു. കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ചെറുകിട വ്യാപാരികള്‍ക്കോ ഒന്നും ലഭിച്ചില്ല. അവസാനത്തെ ആശ്രയമാണ് രാമക്ഷേത്രം. ബാബ്‌റി മസ്ജിദ് നിന്നയിടത്താണ് രാമന്‍ ജനിച്ചതെന്നും അവിടെത്തന്നെ ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെടുന്നവര്‍ ഹിന്ദുക്കളല്ല, വ്യാജ ഹിന്ദുക്കളാണ്.

എല്ലാറ്റിലും ഉപരി നമ്മള്‍ മനുഷ്യരാണ്. ഹിന്ദുവോ മുസ്ലീമോ ആയ മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ട് മാത്രമാണ് നാം ആ മതവിഭാഗത്തിലാകുന്നത്. സ്വന്തം തെരഞ്ഞെടുപ്പില്ല. 18 വയസിന് ശേഷം സ്വന്തം മതവിശ്വാസത്തേക്കുറിച്ച് തെരഞ്ഞെടുപ്പ് നടത്താനാകണം. നിഷ്‌കളങ്കരായ കുട്ടികളില്‍ വിശ്വാസം അടിച്ചേല്‍പിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടിയതിന് നമ്മുടെ പ്രിയപ്പെട്ട് നേതാവ് നരേന്ദ്ര ധബോല്‍ക്കറിന് ജീവന്‍ നല്‍കേണ്ടി വന്നു. ഗോവിന്ദ് പന്‍സാരെ ഒരു രക്തസാക്ഷിയായി. കല്‍ബുര്‍ഗി രക്തസാക്ഷിയായി. സത്യത്തിന് വേണ്ടി നിലകൊണ്ടതിന് ഏറ്റവുമൊടുവില്‍ എന്റെ സഹോദരി ഗൗരി ലങ്കേഷും രക്തസാക്ഷിയായി.

മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകളേയും നേരിടണം. മതങ്ങള്‍ കോടിക്കണക്കിന് രൂപയുടെ കച്ചവടപരിപാടിയാണ്. അവര്‍ക്ക് ദൈവവുമായോ ദൈവ ആരോധനയുമായോ ബന്ധമില്ല. അവര്‍ പണമുണ്ടാക്കുന്നു. അത്രേയുള്ളൂ. അവരെ നേരിടണം. വിഗ്രഹം തകര്‍ക്കാനല്ല ഞാന്‍ നിങ്ങളോട് പറയുന്നത്. വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നാം സംവദിക്കണം. ജാതിവ്യവസ്ഥി ഇല്ലാതാക്കാന്‍ ശ്രമിക്കണം. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തണം.

ജനാഭിമാനസംഗമം ഉദ്ഘാടനം ചെയ്യുന്ന സ്വാമി അഗ്നിവേശ്, വൈശാഖന്‍, സാറാ ജോസഫ്, കെ അജിത, എസ് ശാരദക്കുട്ടി, പി സതീദേവി, റഫീഖ് അഹമ്മദ്, അസോകന്‍ ചെരുവില്‍, രാവുണ്ണി എന്നിവര്‍ വേദിയില്‍ 
ജനാഭിമാനസംഗമം ഉദ്ഘാടനം ചെയ്യുന്ന സ്വാമി അഗ്നിവേശ്, വൈശാഖന്‍, സാറാ ജോസഫ്, കെ അജിത, എസ് ശാരദക്കുട്ടി, പി സതീദേവി, റഫീഖ് അഹമ്മദ്, അസോകന്‍ ചെരുവില്‍, രാവുണ്ണി എന്നിവര്‍ വേദിയില്‍ 

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സുപ്രീംകോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രിയ്ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും പിന്തുണയും. രമേശ് ചെന്നിത്തല നിങ്ങള്‍ ശരിക്കും കോണ്‍ഗ്രസുകാരനാണെങ്കില്‍ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. രാഷ്ട്രീയ അവസരവാദം എന്നാണിതിനെ വിളിക്കേണ്ടത്. വളരെ വളരെ മോശമായ കാര്യം.

മിസ്റ്റര്‍ മോഡി, നിങ്ങള്‍ വിധി വന്ന് ആദ്യത്തെ മൂന്ന് നാല് ദിവസം അനുകൂലിച്ചു. പിന്നെ നിങ്ങള്‍ വോട്ട് ബാങ്ക് കണ്ടു. മോഡി, അമിത് ഷാ, മോഹന്‍ ഭാഗവത് നിങ്ങളോട് ഒരു കാര്യം പറയാം. ആയിരം വര്‍ഷം നിങ്ങള്‍ പരമാവധി ശ്രമിച്ചാലും കേരളത്തില്‍ ചുവടുറപ്പിക്കാനാകില്ല. ശബരിമല വിഷയം കൊണ്ട് നമ്മള്‍ നിര്‍ത്തരുത്. നിങ്ങള്‍ ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും വരാം. മര്‍ദ്ദനം ഏറ്റുവാങ്ങാം. മര്‍ദ്ദനം ഞാന്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു പക്ഷെ ഞാന്‍ കരുത്തനാണ്. ഝാര്‍ഖണ്ഡില്‍ വെച്ച് എന്നെ ഭയപ്പെടുത്താമെന്ന് അവര്‍ കരുതി. ഡല്‍ഹിയില്‍ വെച്ച് രണ്ടാം തവണയും എനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ടൊറന്റോയിലെ മതസമ്മേളനത്തിലെ മുഖ്യപ്രഭാഷകനായി എനിക്ക് ക്ഷണം ലഭിച്ചു. ഷിക്കാഗോയില്‍ സ്വാമി വിവേകാനന്ദന്‍ 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസംഗിച്ചതിന് ശേഷം ഞാന്‍ പോയി സംസാരിച്ചു. ഞാന്‍ വാഷിങ്ടണില്‍ പോയി സംസാരിക്കാനിരിക്കുകയാണ്.

ഇന്നലെ നടന്ന സംഭവത്തില്‍ ഒരു തെളിവുമില്ലാതെയാണ് ബജ്‌റംഗ്ദള്‍-സംഘ്പരിവാര്‍ ആക്രമണം നടത്തിയത്. അഖ്‌ലാക്കിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ അവര്‍ കൊലപ്പെടുത്തി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതൊന്നും ഹിന്ദൂയിസമല്ല. അവസരവാദമാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ്. അവര്‍ക്ക് ഈ സമൂഹത്തെ പുറകോട്ട് കൊണ്ടുപോകണം. സമൂഹത്തിന് മുന്നോട്ടാണ് പോകേണ്ടത്. എനിക്കുറപ്പുണ്ട് നിങ്ങളുടെ പ്രയത്‌നംകൊണ്ട് ഇന്ത്യ ഒരിക്കല്‍ കൂടി നവോത്ഥാനം കാണും. ഒരു ശതമാനമല്ല വലിയൊ സമൂഹം മുന്നോട്ട് വരും. യുഗങ്ങളോളവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും ശേഷവുംസമൂഹ്യഅനീതിയുടെ ഇരകളായ തൊഴിലാളി വര്‍ഗം മുന്നോട്ട് വരും. അംബേദ്കര്‍ ജാതിയുടെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തു. പക്ഷെ ജാതി ഇപ്പോഴുമുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഭരണഘടന പരിഭാഷപ്പെടുത്തണം. അവര്‍ നേതൃത്വം ഏറ്റെടുക്കണം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചകളില്ല.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018