Keralam

ബന്ധു നിയമന വിവാദത്തില്‍ ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; ‘ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയിട്ടില്ല’

ബന്ധു നിയമനവിവാദത്തില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനം കാരണം കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല.നിയമനത്തില്‍ ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ല. വിവാദം ഉണ്ടായപ്പോള്‍ തന്നെ അദീബ് മാതൃസ്ഥാപനത്തിലേക്ക് മടങ്ങിപ്പോയെന്നും അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമാണെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ അഭിമുഖത്തിന് ക്ഷണിച്ച ആര്‍ക്കും നിശ്ചിത യോഗ്യതയില്ലായിരുന്നുവെന്നും അതുകൊണ്ട് അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്ന അദീപ് എന്തുകൊണ്ട് പങ്കെടുത്തിട്ടില്ല എന്നന്വേഷിക്കുകയും അയാള്‍ക്ക് യോഗ്യതയുണ്ടായിരുന്നതിനാല്‍ അയാളെ നിയമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യാമായാണ് മുഖ്യമന്ത്രി ബന്ധുനിയമന വിവാദത്തില്‍ മറുപടി നല്‍കുന്നത്. കെ മുരളീധരന്‍ എംഎല്‍എയാണ് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. മന്ത്രി നേരിട്ട് ഇടപെട്ടത് കൊണ്ട് ഭയല്‍ ക്യാബിനറ്റിലേക്കയച്ചില്ല. എംബിഎ യോഗ്യത ബിടെക്ക് ആക്കിമാറ്റി. നടപടിക്കായി പ്രതിപക്ഷം ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്ന് ദിവസം തടസപ്പെട്ട സാഹചര്യത്തില്‍ ഇന്ന് സഭാ നടപടിയുമായി സഹകരിക്കാനായിരുന്നു പ്രതിപക്ഷ താരുമാനം. ചോദ്യോത്തരവേള അടക്കമുള്ളവയോട് പ്രതിപക്ഷം സഹകരിച്ചെങ്കിലും ജലീല്‍ സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കിയിരുന്നു.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന മുതല്‍ രാപ്പകല്‍ സമരവും തുടങ്ങും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018