Keralam

‘എസ്എന്‍ഡിപി യുവതീപ്രവേശനത്തിന് എതിര്’; സ്ത്രീപ്രവേശനം മുന്‍നിര്‍ത്തിയാല്‍ വനിതാമതിലില്‍ നിന്ന് പിന്മാറുമെന്ന് വെള്ളാപ്പള്ളി  

വെള്ളാപ്പള്ളി
വെള്ളാപ്പള്ളി

എസ്എന്‍ഡിപി ശബരിമലയിലെ യുവതീപ്രവേശനത്തിന് എതിരാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് യുവതീപ്രവേശനവുമായി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യുവതീപ്രവേശനം മുന്‍നിര്‍ത്തിയാല്‍ എസ്എന്‍ഡിപി സഹകരിക്കില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാ മതിലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിക്കിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

വനിതാ മതിലിന് യുവതി പ്രവേശനത്തെ അനുകൂലിക്കാനാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ സംഘാടക സമിതിയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞ സമിതി ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്‍ ഇന്നലെ നിലപാട് മാറ്റിയിരുന്നു. ഹാദിയയുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കണമെന്ന വിവാദപരാമര്‍ശത്തില്‍ ഹിന്ദു പാര്‍ലമെന്റ് പ്രതിനിധി മാപ്പ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാമര്‍ശത്തില്‍ ആ പെണ്‍കുട്ടിയ്ക്കുണ്ടായ വേദനയില്‍ മാപ്പ് പറയുന്നു എന്നായിരുന്നു സി പി സുഗതന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ താന്‍ മുമ്പ് സ്വീകരിച്ച നിലപാടില്‍ തെറ്റ് പറ്റി. തനിക്ക് ഇനി പുതിയ നിലപാടാണ്. മുമ്പ് സ്വീകരിച്ച നിലപാടുകളെല്ലാം ഇതോടെ അവസാനിച്ചു. ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ തടയില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞത് എന്താണോ അതാണ് തന്‍രെ നിലപാട്. വനിതാ മതില്‍ പരിപാടിയുമായി മുന്നോട്ട് പോകും. ചെയര്‍മാനും കണ്‍വീനറും നിര്‍ദ്ദേശിക്കുന്നതനുസരിച്ച് അതിന്റെ ആശയങ്ങളുമായി യോജിച്ച് ഹിന്ദു പാര്‍ലമെന്റ് പ്രവര്‍ത്തിക്കുമെന്നും സി പി സുഗതന്‍ വ്യക്തമാക്കി.

ജനുവരി ഒന്നിന് കേരളത്തിലെമ്പാടും വനിത മതില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 'കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല' എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018