Keralam

‘ചിലര്‍ പഴുത്തിലയാക്കി വീഴ്ത്താന്‍ ശ്രമിച്ചു’; ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ 

സമ്മര്‍ദ്ദത്തിലാക്കി തന്നെ പുറത്താക്കാന്‍ ശ്രമം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. വിവാദങ്ങള്‍ക്കിടെ പല കോണുകളില്‍ നിന്നും ആക്രമണമുണ്ടായെന്നും അത് ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പദ്മകുമാര്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പദ്മകുമാര്‍ രാജിവെച്ചു എന്ന് കേട്ടാല്‍ സന്തോഷമുള്ളവരാണ് അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വീഴ്ത്താന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഴുത്തില വീഴുക, അല്ലെങ്കില്‍ ഇത് പഴുത്തുവെന്ന് ചിന്തിക്കുക, അതല്ലെങ്കില്‍ പറഞ്ഞ് പഴുപ്പിക്കുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പദ്മകുമാര്‍ രാജിവെച്ചു കഴിഞ്ഞാല്‍ അതില്‍ സന്തോഷിക്കുന്ന ഒട്ടേറെ പേരുണ്ടാകാം. മുഖ്യമന്ത്രിയും ദേവസ്വം പ്രസിഡന്റും തമ്മിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ശാസിച്ചുവെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടോടു കൂടി അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയേണ്ട ആവശ്യമില്ല. അദ്ദേഹം വ്യക്തിപരമായി അത്തരമൊരു നിലപാട് എന്നോട് സ്വീകരിച്ചിട്ടില്ല. 
എ പദ്മകുമാര്‍

തന്റെ ശക്തിയും ദൗര്‍ബല്യവും നന്നായി അറിയുന്നയാളാണ് മുഖ്യമന്ത്രി എന്നും പദ്മകുമാര്‍ വ്യക്തമാക്കി.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്‍കൈയ്യെടുത്ത് നടത്തിയിട്ടുള്ള കാര്യങ്ങള്‍ മണ്ഡലം-മകരവിളക്ക് കാലം നല്ല നിലയ്ക്ക് കൊണ്ടുപോകാന്‍ സഹായകരമായി. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലഘട്ടത്തിലെ ചരിത്രമെന്താണെന്ന് അറിയാത്തവരാണ് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവാണെന്ന് പറയുന്നത്. സര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങളുടെ ഗുണമായിട്ടാണ് പതിനെട്ടാം പടിയില്‍ അത്രയ്ക്ക് തിരക്കില്ലാത്തതെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

നിലയ്ക്കലില്‍ വണ്ടി നിര്‍ത്തി കെഎസ്ആര്‍ടിസി വാഹനത്തില്‍ വരണമെന്നുള്ളത് ചിലര്‍ക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. ക്രമീകരണങ്ങള്‍ തുടങ്ങുമ്പോള്‍ ചില ബുദ്ധിമുട്ടുകളുണ്ടാകും. നടവരവ് കുറവാണെന്ന് പറയുന്നതും തെറ്റാണ്. എന്റെ കൈയ്യില്‍ കണക്കുണ്ടല്ലോ. ഇന്നലെ മാത്രം കാണിക്ക ഒരു കോടി അഞ്ച് ലക്ഷം രൂപയാണ്. 
എ പദ്മകുമാര്‍

നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനത്തെ ബാധിച്ചിട്ടില്ലെന്നും നിരോധനാജ്ഞ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും പദ്മകുമാര്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018