Keralam

കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ളത് 321 കേസുകള്‍; പട്ടികയില്‍ ഉത്തര്‍പ്രദേശ് 992 കേസുകളുമായി ഒന്നാമത്

കേരളത്തിലെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായി സംസ്ഥാനത്ത് നിലവിലുള്ളത് 312 കേസുകള്‍. സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമിക്കസ്‌ക്യൂറി സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേസുകളെ സംബന്ധിച്ച വിവരങ്ങളുളളത്. രാജ്യത്താകെ ജനപ്രതിനിധികള്‍ക്കെതിരെയായി 4,122 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളം.

ഏറ്റവും കൂടുതല്‍ കേസുകള്‍ നിലവിലുള്ളത് ഉത്തര്‍പ്രദേശിലാണ്. 992 കേസുകളാണ് ഉത്തര്‍പ്രദേശില്‍ വിവിധ വിഭാഗങ്ങളിലായി ജനപ്രതിനിധികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതികളിലാണ് അവ നിലനില്‍ക്കുന്നത്. കേസുകള്‍ ഒന്നും തന്നെ നിലവിലില്ലാത്തത് സിക്കിമിലെയും ദാമന്‍ ആന്‍ഡ് ദിയുവിലെയും ജനപ്രതിനിധികള്‍ക്കെതിരെ മാത്രമാണ്.

ഉത്തര്‍പ്രദേശിന് പിന്നാലെ ഒറീസയ്ക്കാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. 331 കേസുകള്‍. മൂന്നാം സ്ഥാനത്ത് 321 കേസുകളുമായി തമിഴ്‌നാടാണ്. ബീഹാറില്‍ 304ഉം മഹാരാഷ്ട്രയില്‍ 303ഉം കേസുകള്‍ നിലനില്‍ക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാമമാത്രമായ കേസുകളെ നിലനില്‍ക്കുന്നുള്ളു.

കേരളത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ നിലവിലുള്ളത് 321 കേസുകള്‍;  പട്ടികയില്‍ ഉത്തര്‍പ്രദേശ് 992 കേസുകളുമായി  ഒന്നാമത്

കേരളത്തിലെ കേസുകള്‍ നിലനില്‍ക്കുന്നത് ഒന്‍പത് ജില്ലകളിലായാണ്. ഇതില്‍ മജിസ്റ്റിരിയല്‍ കേസുകള്‍ 299 എണ്ണവും, സെഷന്‍സ് കേസുകള്‍ 10 എണ്ണവുമാണ്. മൂന്ന് കേസുകള്‍ മാത്രമാണ് പ്രത്യേക കോടതികളില്‍ നിലവിലുള്ളത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018