Keralam

പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍; ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ട്; മാപ്പ് പറഞ്ഞതിനെ കുറിച്ചൊന്നും അറിയില്ലെന്ന് പ്രതികരണം 

ഹൈക്കോടതി നിര്‍ദേശിച്ച പിഴ അടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതിക്ക് മുകളില്‍ കോടതിയുണ്ടെന്നും സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ മാപ്പ് പറയുകയും ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നാണ് ബിജെപി നേതാവിന്റെ പ്രതികരണം.

മാപ്പിന്റെ കാര്യമെല്ലാം അഭിഭാഷകനോട് ചോദിക്കണമെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നുമാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. വിലകുറഞ്ഞ പ്രശസ്തിക്കായി തനിക്ക് ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കിയെന്ന് പറഞ്ഞാണ് ഹൈക്കോടതി ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഹര്‍ജി തള്ളുകയും ചെയ്തത്. ശബരിമലയിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തായിരുന്നു ശോഭാ സുരേന്ദ്രന്റെ ഹര്‍ജി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു.

വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത് എന്നും ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചത്

  • പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ പാലിക്കുന്നില്ല.
  • സര്‍ക്കാര്‍ നിരപരാധികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണ്.
  • ശബരിമലയില്‍ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും വരെ പൊലീസ് അപമാനിച്ചു.
  • വിവിധ ജില്ലകളിലായി സെപ്റ്റംബര്‍ 29 മുതല്‍ അറസ്റ്റിലായ അയ്യപ്പഭക്തരുടെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കണം.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018