Keralam

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി; ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയും ടാക്‌സി 175 രൂപയുമാക്കി

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 20 ല്‍ നിന്ന് 25 രൂപയും ടാക്‌സി മിനിമം ചാര്‍ജ് 150 രൂപയില്‍ നിന്ന് 175 രൂപയുമാണ് കൂട്ടിയത്. സംസ്ഥാനത്തെ ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കുമെന്ന നേരത്തെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ സൂചന നല്‍കിയിരുന്നു. വര്‍ധന സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ലഭിച്ചെന്നും ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വര്‍ധനയെ ഉണ്ടാകൂമെന്നും ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

ഓട്ടോ ചാര്‍ജ് മിനിമം നിരക്ക് 20 രൂപയില്‍ നിന്നും 30 ആക്കാനും ടാക്സികളുടെ മിനിമം ചാര്‍ജ് 150 രൂപയില്‍ നിന്ന് 200 ആയും ഉയര്‍ത്തണമെന്നുമായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മിഷന്‍ തള്ളുകയും ചെയ്തിരുന്നു.

ഇന്ധനവില അടിക്കടി ഉയരുന്നതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നായിരുന്നു കമ്മിറ്റി വിലയിരുത്തിയത്. ഓട്ടോചാര്‍ജ് അന്‍പതുശതമാനം വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ നല്‍കിയത്. മിനിമം ഓട്ടോചാര്‍ജ് 20 രൂപയില്‍ നിന്ന് 30 രൂപയാക്കണം. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ നിലനിര്‍ത്തുകയും അതിന്ശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപ വീതം ഈടാക്കണം എന്നിങ്ങനെയായിരുന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്റ ആവശ്യം. ടാക്സി ചാര്‍ജ് 150 കിലോമീറ്ററില്‍ നിന്ന് 200 രൂപയാക്കണം. ഈ തുകയില്‍ ഓടാവുന്ന ദൂരം അഞ്ചുകിലോമീറ്റര്‍. എന്നിങ്ങനയും ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ശുപാര്‍ശ അതേപടി സര്‍ക്കാര്‍ അംഗീകരിക്കതെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. 2014 ഏപ്രിലിലാണ് ഇതിന് മുമ്പ് ഓട്ടോടാക്സി നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018