Keralam

ഐഎസ് അന്വേഷണത്തിന് ഫ്രഞ്ച് പൊലീസ് കൊച്ചിയില്‍; കനകമല കേസ് പ്രതി സുബ്ഹാനിയെ ചോദ്യം ചെയ്യും; എത്തിയത് പാരീസ് ആക്രമണം അന്വേഷിക്കുന്ന സംഘം

പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലുള്ള സലാ അബ്ദുള്‍ സലാഹുമായി തൊടുപുഴ സ്വദേശിയായ സുബ്ഹാനിക്കുള്ള പങ്ക് അന്വേഷിക്കാനാണ് സംഘമെത്തിയിരിക്കുന്നത്. ഇരുവരും സിറിയയില്‍ ഒരുമിച്ച് ആയുധ പരിശീലനം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.

ഐഎസ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് സംഘം കൊച്ചിയിലെത്തി. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്ദീനെ സംഘം ചോദ്യം ചെയ്യും. പാരീസ് ആക്രമണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് ചോദ്യം ചെയ്യലിനായി എത്തിയിരിക്കുന്നത്. മൂന്ന് ദിവസമായിരിക്കും ഇവര്‍ കൊച്ചിയിലുണ്ടാകുക എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യമായാണ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ അന്വേഷണ ഏജന്‍സി എന്‍ഐഎയുമായി സഹകരിക്കുന്നത്. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലുള്ള സലാ അബ്ദുള്‍ സലാഹുമായി തൊടുപുഴ സ്വദേശിയായ സുബ്ഹാനിക്കുള്ള പങ്ക് അന്വേഷിക്കാനാണ് സംഘമെത്തിയിരിക്കുന്നത്.

ഇരുവരും സിറിയയില്‍ ഒരുമിച്ച് ആയുധ പരിശീലനം നടത്തിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. തൃശൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സുബ്ഹാനി കഴിയുന്നത്.

സിറിയയില്‍ സഹപോരാളി ജീവനോടെ കത്തുന്നത് നേരില്‍ കണ്ടു ഭയന്നാണ് സുബ്ഹാനി ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടത്. ഇതറിഞ്ഞ ഭീകരസംഘടന സുബ്ഹാനിയെ സിറിയയില്‍ തടവിലാക്കി. എന്നാല്‍ ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ ഇവര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രണത്തിന് പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്.

പാരിസ് അക്രമണക്കേസില്‍ അബ്ദുല്‍സലാമിനു പുറമെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. മുംബൈ ഭീകരാക്രമണ കേസിലും സലാ അബ്ദൂള്‍ സലാഹിന് പങ്കുണ്ടെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പാരീസ് ആക്രമണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ ഐസുമായി ബന്ധപ്പെട്ട സ്രോതസ്സുകളും ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.

ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018