Keralam

മൂന്ന് വര്‍ഷമായിട്ടും സിറ്റി ഗ്യാസ് പദ്ധതി പൂര്‍ത്തിയാക്കിയില്ല: അദാനി ഗ്രൂപ്പിന് നോട്ടീസയക്കാന് കളമശേരി നഗരസഭാ തീരുമാനം

സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ്‌ ലിമിറ്റഡിന് നോട്ടീസ് അയക്കാന്‍ കളമശേരി നഗരസഭാ തീരുമാനം. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകം പൈപ്പ് ലൈന്‍ കണക്ഷനിലൂടെ വീടുകളിലേക്കെത്തിക്കുന്ന കൊച്ചി സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ വാര്‍ഡില്‍ പോലും മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാവാത്തതിനാലാണ് നഗരസഭ നടപടിയുമായി മുന്നോട്ട് പോകുന്നത്.

കളമശേരി നഗരസഭയിലെ അഞ്ചു വാര്‍ഡുകളിലായിരുന്നു പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയിരുന്നത് എന്നാല്‍ ഇതുവരെ പണിപൂര്‍ത്തിയാക്കി ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടില്ല, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയിട്ടില്ല. നഗരസഭയുടെ അനുമതിയില്ലാതെ ജോലികള്‍ പല വാര്‍ഡുകളിലും നടക്കുന്നുണ്ടെന്നും കണക്ഷനായി പണം പിരിക്കുകയും ചെയ്തുവെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നഗരസഭ കൗണ്‍സില്‍ തീരുമാനം എടുത്തത്.

2016ല്‍ കളമശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കാന്റീനിലേക്ക് പാചകവാതകം നല്‍കി കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഗാര്‍ഹിക പൈപ്പ് ലൈന്‍ പ്രകൃതി വാതകപദ്ധതി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. പൈപ്പുകള്‍ സ്ഥാപിച്ച് ഗെയിലില്‍ നിന്ന് വാതക വിതരണം നടത്തുന്ന കരാറായിരുന്നു ഇന്ത്യന്‍ ഓയില്‍ - അദാനി ഗ്യാസ് ലിമിറ്റഡിന്. കേരളത്തോടൊപ്പം തന്നെ പദ്ധതി ആരംഭിച്ച ബാംഗ്ലൂരില്‍ പതിനായിരത്തോളം വീടുകളില്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞിട്ടും കേരളത്തില്‍ പദ്ധതി ആദ്യം പൂര്‍ത്തീകരിച്ച വാര്‍ഡുകളില്‍ ഒതുങ്ങുകയാണ്.

പദ്ധതി തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പണമടച്ച അമ്പതോളം പേര്‍ക്ക് ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല.അതിനായി പൊളിച്ച റോഡുകള്‍ നന്നാക്കിയിട്ടില്ല. ഇനി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ പൊതുമരാമത്ത് നിരക്കനുസരിച്ച് തുക കെട്ടിവയ്ക്കാന്‍ ആവശ്യപ്പെടാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018