Keralam

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: അടിയന്തര പ്രമേയത്തിന് അനുമതി; രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും; യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം തുടരുന്നു

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുക. വി.ഡി സതീശന്‍ എംഎല്‍എയാണ് സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലായെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്.

തുടര്‍ന്ന് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണ് ഇത്. നേരത്തെ നിപ പടരുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങളും സഭ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമേയങ്ങളിലാണ് ചര്‍ച്ച നടന്നത്.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കുക അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം ഇന്നും തുടരുകയാണ്.

ഇത് അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭ തുടങ്ങിയ ഉടന്‍ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ മുന്‍കൈ എടുത്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. സര്‍ക്കാരുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭ ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. പ്രശ്ന പരിഹാരത്തിന് ഇടപെട്ടതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ തന്നെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും, ഫലമുണ്ടായില്ലെന്നും പ്രശ്നപരിഹാരത്തിന് ഇനിയും ശ്രമം തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എന്തായാലും തങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്നും നടപടികളുമായി സഹകരിക്കുമെന്നും രമേശ് ചെന്നിത്തല തുടര്‍ന്ന് അറിയിച്ചു.യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫ. എന്‍ ജയരാജ് എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018