Keralam

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അടിയന്തര പ്രമേയം; 100 ദിവസം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല, സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം

നവകേരള നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കുറ്റപ്പെടുത്തിയുളള അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. ദുരിതാശ്വാസപ്രമേയ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് പ്രമേയം അവതരിപ്പിച്ച വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. 100 ദിവസം കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല.

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുകയും നല്‍കിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായമായ 10,000 രൂപ നല്‍കിയിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പണം നല്‍കിയില്ലെന്നും സതീശന്‍ പറഞ്ഞു.

ഭവനനിര്‍മ്മാണത്തിന് 20 കോടി രൂപ വാഗ്ദാനം ചെയ്ത എന്‍ജിഒയെ സര്‍ക്കാര്‍ അവഗണിച്ചു. പദ്ധതി നിര്‍ദേശം നല്‍കി ഒന്നരമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയില്ല. കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ല. കാപട്യം നിറഞ്ഞ നിര്‍മ്മിതിയാണ് മുഖ്യമന്ത്രിയുടെ നവകേരളനിര്‍മ്മാണമെന്നും സതീശന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ പറയുന്നു.

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു ചെങ്ങന്നൂരില്‍ നിന്നുളള എംഎല്‍എയായ സജി ചെറിയാന്റെ പ്രസംഗം. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുകയാണെന്ന് സജി ചെറിയാന്‍ പറഞ്ഞു.

സാലറി ചലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നു. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ക്യാംപെയിന്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് പ്രതിപക്ഷം മുഖം തിരിക്കുകയായിരുന്നുവെന്ന് യു. പ്രതിഭ എംഎല്‍എയും ആരോപിച്ചു.

സിപിഐഎം 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച് നല്‍കി. എഐസിസി എത്ര തുക നല്‍കി? പ്രതിപക്ഷം സമീപനത്തില്‍ മാറ്റം വരുത്തണമെന്നും യു.പ്രതിഭ ആവശ്യപ്പെട്ടു. സഭയില്‍ ചര്‍ച്ച തുടരുകയാണ്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തര പ്രമേയമാണ് അവതരിപ്പിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുന്‍പ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018