Keralam

മാതൃഭൂമി സാഹിത്യോത്സവത്തിലും ഹിന്ദുത്വ സ്വാധീനം; വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ക്ഷണിച്ച ശേഷം ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കി   

മാതൃഭൂമി സാഹിത്യോല്‍സവത്തില്‍നിന്ന് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ ഒഴിവാക്കി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വിമര്‍ശകനായ ഉമര്‍ ഖാലിദിനെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്നാണ് സംശയിക്കപ്പെടുന്നത്. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് ശേഷമാണ് ഉമര്‍ ഖാലിദിനെ ഒഴിവാക്കിയത്. മാതൃഭൂമി സമീപകാലത്ത് സ്വീകരിച്ചു വരുന്ന രാഷ്ട്രീയ നിലപാടുകള്‍ വിവാദമായിരിക്കെയാണ് പുതിയ തീരുമാനം.

'ഇന്ത്യയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ട് സാഹിത്യോത്സവത്തിന്റെ സംഘാടകര്‍ ഒക്ടോബര്‍ മാസത്തില്‍ ഉമര്‍ ഖാലിദിന് മെയില്‍ അയച്ചിരുന്നു. ഉമര്‍ ഖാലിദ് ക്ഷണം സ്വീകരിച്ചതിനേത്തുടര്‍ന്ന് തീയതിയും നിശ്ചയിച്ചു. ഉമര്‍ ഖാലിദിനൊപ്പം സുമീത് സാമോസ്, നിഖില ഹെന്റി എന്നിവരെ ഉള്‍പ്പെടുത്തിയാണ് മാതൃഭൂമി പാനല്‍ തയ്യാറാക്കിയത്. പിന്നീട് ഉമര്‍ ഖാലിദുമായി സംഘാടകര്‍ ബന്ധപ്പെട്ടതേയില്ല. എന്നാല്‍ ഉമര്‍ ഖാലിദിനെ ഒഴിവാക്കിയിട്ടില്ലെന്നും ഫെസ്റ്റില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍ നല്‍കുന്ന വിശദീകരണം.

ഉമര്‍ ഖാലിദ്  
ഉമര്‍ ഖാലിദ്  

ഉമര്‍ ഖാലിദിനെ മാതൃഭൂമി ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് പാനല്‍ അംഗവും 'ദ ഫെര്‍മന്റ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ നിഖില ഹെന്റി പറഞ്ഞു. (രാജ്യത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണ് ദി ഫെര്‍മന്റ്.) ഉമര്‍ ഖാലിദിനെ ഒരു വിശദീകരണവും നല്‍കാതെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തുന്ന തീരുമാനമാണെന്ന് നിഖില ഹെന്റി ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

ഏതാണ്ട് ഒരേ സമയത്താണ് എനിക്കും ഖാലിദിനും സാമോസിനും ക്ഷണം ലഭിക്കുന്നത്. ഫെസ്റ്റിവല്‍ തീയതിയോട് അടുക്കുമ്പോഴാണ് ഉമര്‍ ഖാലിദിനെ സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയ കാര്യം എന്റെ ശ്രദ്ധയില്‍ പെടുന്നത്. ക്ഷണം നടത്തി ഒരു മാസത്തിന് ശേഷം ക്ഷണം പിന്‍വലിച്ചിട്ടും സംഘാടകര്‍ അത് ഔപചാരികമായി അറിയിച്ചിട്ടില്ലെന്നത് ആശ്ചര്യകരമാണ്. ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമല്ല.   
നിഖില ഹെന്റി  

മാതൃഭൂമി ലിറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ട്, പക്ഷെ എന്തുകൊണ്ടാണ് ഉമര്‍ ഖാലിദിനെ ഒഴിവാക്കിയതെന്ന് വ്യക്തമാക്കണം. മീശ സംഭവം മുതല്‍ ഖാലിദിനെ ഒഴിവാക്കിയതുവരെ, എല്ലാ കാര്യങ്ങളും അവിടെ അത്ര നല്ല രീതിയിലും ഭംഗിയിലുമാണെന്ന് തോന്നുന്നില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

നിഖില ഹെന്റിയോട് ഒരു അഭിപ്രായം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉമറിനെ ഒഴിവാക്കിയിട്ടില്ലെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ അടുത്തയാഴ്ച മാത്രമാണ് തീരുമാനമുണ്ടാകുക എന്നാണ് സബിന്‍ ഇക്ബാല്‍ നല്‍കുന്ന വിശദീകരണം.

ഉമര്‍ ഖാലിദിനെ ക്ഷണിച്ചു എന്നത് ശരിയാണ്. പക്ഷെ ഒഴിവാക്കിയിട്ടില്ല. പാനല്‍ ഡിസ്‌കഷനില്‍ ആരൊക്കെ സംസാരിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അടുത്തയാഴ്ച്ച ചേരുന്ന കോര്‍ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിക്കുക. ഫെസ്റ്റിവലിന് ഇനിയും സമയമുണ്ടല്ലോ.  
സബിന്‍ ഇഖ്ബാല്‍  

കഴിഞ്ഞ കുറച്ച് കാലമായി മാതൃഭൂമി ഹിന്ദുത്വ ശക്തികള്‍ക്ക് കീഴടങ്ങുകയാണെന്ന വിമര്‍ശനം ശക്തമാണ്. വര്‍ഗീയ ശക്തികളുടെ വിമര്‍ശനത്തെ തുടര്‍ന്ന് എസ് ഹരീഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാതൃഭുമി പിന്‍വാങ്ങിയിരുന്നു. മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ ചുമതലയില്‍നിന്ന് കമല്‍ റാം സജീവിനെ ഒഴിവാക്കിയതും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന പ്രാധാന്യവും ഹിന്ദുത്വ ശക്തികള്‍ക്ക് മുന്നില്‍ പത്രം കീഴടങ്ങിയതിന്റെ തെളിവാണെന്ന വ്യാപകമായ വിമര്‍ശനം നിലനില്‍ക്കെയാണ് സാഹിത്യോല്‍വസവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മീ ടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രമുഖ എഴുത്തുകാരന്‍ സി പി സുരേന്ദ്രന്‍ സാഹിത്യോല്‍വസത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവായിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018