Keralam

‘ചികിത്സ ബാധ്യതയാകുന്നവര്‍ക്ക് സഹായം നല്‍കേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി’; കടക്കെണിയിലാകുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ സംവിധാനം വേണം

കുടുംബാങ്ങളുടെ ചികിത്സയ്ക്കായി വന്‍തുക ചെലവഴിക്കേണ്ടി വരുന്നതുമൂലം കടക്കെണിയിലാകുന്നവര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മാധ്യമങ്ങളിലൂടെ സഹായം തേടുന്നവരുടെ ദുരിതക്കാഴ്ചകള്‍ ഹൃദയഭേദകമാണെന്ന് വിലയിരുത്തിയ കോടതി ചികിത്സയ്ക്കും മറ്റും മാര്‍ഗമില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാരിനു സംവിധാനങ്ങളുണ്ടോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചു.

രണ്ടുകുട്ടികളുടെ ചികിത്സയ്ക്ക് വായ്പയെടുത്തിതിനെ തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയില്‍ കോടതിയെ സമീപിച്ച മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയുടെ ഹര്‍ജിയിലാണ് കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശത്തിനും പൊതുഫണ്ടില്‍നിന്നു വന്‍തുക ചെലവിടുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഇടപെടാത്തത് അലോസരമുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ചികിത്സാസഹായത്തിന് നാട്ടുകാരുടെ കരുണ തേടിയുള്ള അപേക്ഷകള്‍ പത്രങ്ങളിലും ചാനലുകളിലും എന്നുമുണ്ട്. മറ്റൊരാശ്രയവുമില്ലാത്തതിനാലാണ് ഇവര്‍ നാട്ടുകാര്‍ക്കുമുന്നില്‍ സഹായത്തിന് കൈനീട്ടുന്നത്.നാട്ടുകാര്‍ സഹായം നല്‍കും. എന്നാല്‍, അതിന് ബാധ്യതപ്പെട്ട സര്‍ക്കാരല്ലേ സഹായിക്കേണ്ടത്? കുട്ടികളുടെയുള്‍പ്പെടെ ചികിത്സയ്ക്ക് വഴിയില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുവരണം. അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്.

മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരനു വേണ്ടി മാത്രമല്ല, സമാനസ്ഥിതിയിലുള്ള മറ്റുള്ളവരെയും കടക്കെണിയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് എന്തുപദ്ധതിയാണുള്ളതെന്ന് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും കുട്ടികളുടെ ചികിത്സതുടരാന്‍ സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തിയ കോടതി തുടര്‍ന്നൊരു ഉത്തരവു വരെ ബാങ്കിന്റെ നടപടികള്‍ മാറ്റിവയ്ക്കാനും നിര്‍ദേശിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018