Keralam

ശബരിമല: മാധ്യമങ്ങള്‍ തെറ്റായ പ്രചരണമാണ് നടത്തിയതെന്ന് നിരീക്ഷക സമിതി; ‘സൗകര്യങ്ങളില്‍ സംതൃപ്തര്‍’; നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടി

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി. ഇന്നലെ സന്നിധാനത്ത് നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതി അഭിപ്രായം അറിയിച്ചത്.

അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയിട്ടുണ്ട്.ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനാജഞ നീട്ടിയിരിക്കുന്നത്. എന്നാല്‍ മുന്‍പത്തെപ്പോലെ തന്നെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നിലവിലുണ്ട്. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളാണ് ഈ തെറ്റിദ്ധാരണ പരത്തുന്നത്. മാധ്യങ്ങള്‍ ഇത്തരം കുപ്രചരണങ്ങള്‍ അവസാനിപ്പണമെന്നും സത്യം മാത്രം റിപ്പോര്‍ട്ട് ചെയ്യണമെന്നും സമിതി അറിയിച്ചു. പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമിതി വിലയിരുത്തി.

നിങ്ങള്‍ എല്ലാരും ഒരുമിച്ച് കണ്ടതല്ലേ ? നിങ്ങള്‍ സംതൃപ്തരല്ലെ? ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? പോസിറ്റിവ് ആയിട്ട് കുറച്ചൊക്കെ എഴുതുക.തെറ്റായ പ്രൊപ്പഗാണ്ട ഉണ്ടായിട്ടുണ്ട്. ഇനി അത് അവര്‍ ശരിയാക്കുമായിരിക്കും.

തെറ്റായ പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി.

Posted by Kerala Government on Tuesday, December 4, 2018

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇളവുകള്‍ ആവുന്നത്ര അനുവദിക്കണമെന്നറിയിച്ചിട്ടുണ്ട്. പമ്പയില്‍ അധികമായി മൂത്രപ്പുരകളും കക്കൂസും സ്ഥാപിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുക്കങ്ങളില്‍ തീര്‍ത്ഥാടകരും തൃപ്തരാണെന്ന് വ്യക്തമാക്കിയ സമിതി ദേവസ്വം ബോര്‍ഡിനെ പിന്തുണച്ചു.

സന്നിധാനത്തെ അക്രമങ്ങള്‍ പൊലീസ് നിയന്ത്രണത്തിലായതോടെ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നടവരവും കൂടി . ഇന്നലെ മാത്രം ഒരു കോടി അഞ്ച് ലക്ഷമാണ് നടവരവായി കിട്ടിയത്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018