Keralam

കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി, അടിയന്തര പ്രമേയം തള്ളി; തൃപ്തിയില്ല, പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി 

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളയദുരിതാശ്വാസം വൈകുന്നതിനെതിരെ പ്രതിപക്ഷം സഭയില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ദുരിതാശ്വാസത്തിന് കിട്ടിയ പണത്തിന്റെ അടക്കം കണക്ക് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്. അടിയന്തര പ്രമേയം നിയമസഭ തള്ളിയതോടെ മന്ത്രിമാരുടെ മറുപടിയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മന്ത്രിമാരുടെ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണു പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിക്കു വ്യക്തമായ മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഹായം ലഭിക്കേണ്ടവര്‍ക്ക് എപ്പോള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറയുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം.

പ്രളയദുരിതാശ്വാസത്തിന് തുക നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിയ്ക്കുന്ന അവഗണനയെ കുറിച്ച് പ്രതിപക്ഷവും ഊന്നിപ്പറഞ്ഞതിനെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി സ്വാഗതാര്‍ഹമായ വിചാരമെന്നാണ് പറഞ്ഞത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്ന് പ്രതിപക്ഷത്തിന് തോന്നിയ വീണ്ടുവിചാരം സ്വാഗതാര്‍ഹമാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

എന്നാല്‍ സാലറി ചലഞ്ചിനെതിരായ പ്രതിപക്ഷ നീക്കങ്ങളെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.

നവംബര്‍ 23 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2733 കോടി 70 ലക്ഷം രൂപയാണ് കിട്ടിയതെന്ന് മുഖ്യമന്ത്രി കണക്ക് നിരത്തി. ഇതില്‍ ജീവനക്കാരുടെ ഭാഗത്തു നിന്ന് 488 കോടി 60 ലക്ഷം രൂപയാണ് സമാഹരിയ്ക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരില്‍ 59.5 ശതമാനം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കാളികളായിട്ടുണ്ട്. സുപ്രീംകോടതി വിധിപ്രകാരം സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുന്നതെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ ദുരന്തപ്രതികരണനിധിയില്‍ 989 കോടി രൂപയാണ് ലഭിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിലൂടെ ഗള്‍ഫില്‍ നിന്ന് ലഭിക്കുമായിരുന്ന സഹായം നഷ്ടമായതിനേ കുറിച്ചും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുഎഇ നല്‍കാനിരുന്ന 700 കോടി മാത്രമല്ല സംസ്ഥാനത്തിനു നഷ്ടമായത്. നമ്മളുമായി ബന്ധമുള്ള രാജ്യങ്ങള്‍ നല്‍കാനിരുന്ന തുകയും നഷ്ടമായി. ആയിരക്കണക്കിനു കോടി ഇങ്ങനെ നഷ്ടമായി. ദുരന്തമുണ്ടായപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊക്കെ വിദേശസഹായം ലഭിച്ചിട്ടുണ്ട്. കേരളത്തിനുമാത്രം കേന്ദ്രം സഹായം നിഷേധിച്ചു. എന്നിരുന്നാലും ജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തും.

കേരളത്തിനു സഹായം നല്‍കുന്നതിനെപ്പറ്റി യുഎഇ ഭരണാധികാരി യൂസഫിലിയോടു സംസാരിച്ചിരുന്നുവെന്നും അദ്ദേഹമാണ് ഈ വിഷയം സര്‍ക്കാരിനെ അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി തന്നെ യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തതിന് ശേഷമാണ് സഹായം വേണ്ടെന്ന നിലപാടെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018