Keralam

അന്ന് അവസരം തടഞ്ഞെങ്കിലും ഇത്തവണ മൈക്ക് കിട്ടി; സാലറി ചലഞ്ചില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സജി ചെറിയാന്റെ വിമര്‍ശന പ്രയോഗം 

പ്രളയത്തിന് ശേഷം പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന സമയത്ത് നിയമസഭയില്‍ സംസാരിക്കാന്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരിലെ എംഎല്‍എ സജി ചെറിയാന്‍ സിപിഐഎം അവസരം നല്‍കിയിരുന്നില്ല. പ്രളയം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ഇന്ന് സജി ചെറിയാന് മറുപടി പറയാന്‍ അവസരം കിട്ടിയപ്പോളാകട്ടെ പ്രതിപക്ഷ ബഹളത്തിലാണ് അത് കലാശിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലര്‍ത്തി സഹായിക്കാന്‍ മുന്നോട്ടുവരാതെ യുഡിഎഫ് ഇപ്പോള്‍ സഭയില്‍ ദീര്‍ഘനേരം പ്രസംഗിക്കുകയാണെന്ന സജി ചെറിയാന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പൊളിച്ചവരാണ് യുഡിഎഫ് നേതാക്കളെന്നും ചെങ്ങന്നൂര്‍ എംഎല്‍എ പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോള്‍ സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ കുറിച്ച് എടുത്തുപറയുകയായിരുന്നു ചെങ്ങന്നൂര്‍ എംഎല്‍എ. ദുരന്തനിവാരണത്തിന്റേയും രക്ഷാപ്രവര്‍ത്തനത്തിന്റേയും സമയത്ത് പരസ്യമായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നു അന്നത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂരിലേയും റാന്നിയിലേയും എംഎല്‍എമാരെ സിപിഐഎം ചര്‍ച്ചയില്‍ മാറ്റിനിര്‍ത്തിയത്. ഇന്ന് ഇരുവര്‍ക്കും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അവസരം കൊടുത്തു. സജി ചെറിയാനൊപ്പം റാന്നി എംഎല്‍എ രാജു എബ്രഹാമും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു.

മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, എംഎല്‍എമാര്‍, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാഴികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. 16 ലക്ഷം പ്രളയ ബാധിതരെ ക്യാമ്പുകളിലേക്ക് രക്ഷപ്പെടുത്തിയെത്തിച്ചു. മന്ത്രിമാര്‍ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് പറഞ്ഞ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച ശേഷം രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലര്‍ത്തി സഹായിക്കാന്‍ മുന്നോട്ട് വരാഞ്ഞ യുഡിഎഫ് ഇപ്പോള്‍ സഭയില്‍ ദീര്‍ഘനേരം പ്രസംഗിക്കുകയാണെന്ന് ആരോപിച്ചു.

സജി ചെറിയാന്റെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിലാണ് കലാശിച്ചത്. തന്റെ മണ്ഡലത്തില്‍ 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വന്നതെന്നും ഒരു യുഡിഎഫ് നേതാവിന്റെ നേതൃത്വത്തില്‍ ഒറ്റവള്ളം പോലും എത്തിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പോരാത്തതിന് ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഐഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും ആരോപണമുന്നയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. നാടൊന്നായി ശുചീകരണത്തിനായി ഇറങ്ങിയപ്പോള്‍ ഫോട്ടോ എടുക്കല്‍ അല്ലാതെ ഒരു പങ്കാളിത്തവും യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് നാടുമുഴുവന്‍ പ്രചാരണം നടത്തിയവരാണ് യുഡിഎഫുകാര്‍. 25,000 കോടി കിട്ടുമായിരുന്ന സാലറി ചലഞ്ച് പൊളിച്ചവരാണ് യുഡിഎഫുകാര്‍. ദുരന്തസമയത്ത് കേരളത്തിലുണ്ടായ ഐക്യം തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടിയവരാണ് യുഡിഎഫുകാര്‍. ആയിരം വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസുകാര്‍ ഇതുവരെ ഒറ്റ വീടിന് ഇതുവരെ തറക്കല്ലിട്ടിട്ടുണ്ടോ?.
സജി ചെറിയാന്‍

ഇതിനെല്ലാം ശേഷം സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജി ചെറിയാന്‍ അക്കമിട്ട് നിരത്തി. ലക്ഷക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് സംരക്ഷിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന്, സമാന്തര ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കൃത്യമായി ഒരുക്കി. ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയ മുഴുവന്‍ പേര്‍ക്കും 1000 രൂപ വിലയുള്ള കിറ്റുകള്‍ കൊടുത്തുവിട്ടു. മരണമടഞ്ഞ 435 പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം അനുവദിച്ചു. 6,80,000 പേര്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകള്‍ക്ക് 50,000 രൂപയും ശുചീകരണത്തിനായി അനുവദിച്ചു. മുഴുവന്‍ പ്രളയാന്തര മാലിന്യവും സംസ്‌കരിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് ഇത് കൂടാതെ 5000 രൂപ വീതം അധികസഹായം കൊടുത്തു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട വള്ളങ്ങള്‍ക്കും വസ്തുവകകള്‍ക്കും പകരം പുതിയവ വാങ്ങിനല്‍കിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018