Keralam

ക്യാമറയില്‍ കുടുങ്ങിയ ‘മോശം ഡ്രൈവര്‍മാര്‍’ 1.83 ലക്ഷം;  പിഴയായി ലഭിക്കുക 7 കോടിയിലധികം; അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

ഗതാഗത നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ ഈ വര്‍ഷം കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങള്‍. ഒരു ദിവസം 150 മുതല്‍ 250 വരെ വാഹനങ്ങള്‍ നിയമ ലംഘനത്തിന് ക്യാമറയില്‍ കുടുങ്ങുന്നുണ്ടെന്നാണ് കണക്ക്. വിവിധ നിയമനലംഘനങ്ങളായി പിഴയായി 7.35 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക.

2018 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലെ കണക്കില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ നോട്ടീസ് വകുപ്പ് അയച്ചിട്ടുള്ളത്. 69,729 വാഹനങ്ങള്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി നോട്ടീസയച്ചത്.

സംസ്ഥാനത്തെ ദേശീയപാതകളിലും പ്രധാന ജങ്ഷനുകളിലും സ്ഥാപിച്ച ക്യാമറകളിലാണ് വാഹനങ്ങള്‍ കുടുങ്ങിയത്. അമിത വേഗം, സിഗ്‌നല്‍ ലംഘനം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഈ വാഹനങ്ങള്‍ക്ക് 400 രൂപ വീതം പിഴ ചുമത്തി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിനും ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിനും നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്.

ചില വാഹനങ്ങള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ പിഴ ഈടാക്കാനും നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യത്തെ പിഴ അടയ്ക്കാതെ വീണ്ടും റോഡ് നിയമം ലംഘിച്ചാല്‍ പിഴ വര്‍ധിക്കും. സിഗ്‌നല്‍ അവഗണിച്ചു പോകുന്നവര്‍ക്കാണ് ഒന്നില്‍ക്കൂടുതല്‍ തവണ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുള്ളത്. ദൃശ്യങ്ങളില്‍ കുടുങ്ങിയിട്ടും പിഴയടയ്ക്കാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും പിഴ അടയ്ക്കാന്‍ തയ്യാറാകാത്തവര്‍ക്കെതിരേ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

മുന്‍പ് മോട്ടോര്‍ വാഹന വകുപ്പാണ് നിയമം ലംഘിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ടിരുന്നതെങ്കിലും സൗകര്യക്കുറവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മൂലം വകുപ്പിന് ജോലി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഈ ജോലി കെല്‍ട്രോണിനെ ഏല്പിച്ചിരുന്നു. ഇപ്പോള്‍ കെല്‍ട്രോണാണ് നോട്ടീസ് അയക്കുന്ന ജോലികള്‍ ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018