Keralam

ഹാദിയക്ക് നീതി ലഭ്യമാക്കിയത് ലക്ഷങ്ങള്‍ മുടക്കിയുള്ള വനിതാ കമ്മീഷന്റെ ഇടപെടലെന്ന് ജോസഫൈന്‍, നീതി കിട്ടിയപ്പോള്‍ കുട്ടി നന്ദി പോലും പറഞ്ഞില്ലെന്ന് അധ്യക്ഷയുടെ പരിഭവം 

ഹാദിയ കേസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ പോയതിന്റെ ഫലമായാണ് കുട്ടിക്ക് നീതി ലഭിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കുട്ടിയുടെ പരാതിയില്‍ ആയിരുന്നില്ല വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും എല്ലാം കഴിഞ്ഞപ്പോള്‍ നന്ദി പറഞ്ഞ് കുട്ടി ഫോണില്‍ പോലും വിളിച്ചില്ലെന്ന് ജോസഫൈന്‍ പരിഭവവും പറഞ്ഞു.

കോഴിക്കോട് കലക്ട്രേറ്റില്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു ജോസഫൈന്‍. അഖിലയും ഹാദിയയും പ്രതീകാത്മകമായിരുന്നു. ഒരു കൂട്ടര്‍ക്ക് ഹാദിയയും മറ്റേ കൂട്ടര്‍ക്ക് അഖിലയും വേണമായിരുന്നു.

കമ്മീഷന്‍ കുട്ടിയെ അഖിലയെന്നോ ഹാദിയയെന്നോ വിളിച്ചിരുന്നില്ല. എന്നാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത് കുട്ടിയുടെ പരാതിയില്‍ ആയിരുന്നില്ല. കുട്ടിയുടെ അരയില്‍ വടംകെട്ടി വിഭജിത സ്വാഭാവത്തോടെ ഇരുകൂട്ടരും വലിക്കുകയായിരുന്നു.

എല്ലാം കഴിഞ്ഞപ്പോള്‍ നന്ദി പറഞ്ഞ് കുട്ടി ഫോണില്‍ പോലും വിളിച്ചില്ലെന്നും ജോസഫൈന്‍ പരിഭവിച്ചു. ഹാദിയ സംഭവത്തിന്റെ പേരില്‍ മഹാരാജാസ് കോളെജിലും തന്റെ വീടിന് മുന്നിലും തടഞ്ഞുവെച്ചെങ്കിലും പൊലീസിനെ പോലും വിളിച്ചില്ലെന്നും അവര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ മീടു വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമം കുറയുന്നതായും ഇതോടെ ഇത്തരം പരാതികള്‍ കുറയുന്നതായും വനിതാ കമ്മീഷന്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018