Keralam

‘ചേറിനെ അതിജീവിച്ച് ചേക്കുട്ടി’; കേരളം ഒന്നായി തുന്നിക്കൂട്ടി നല്‍കിയത് 14 ലക്ഷം; പുതിയ സംരംഭം ലക്ഷ്യമിട്ട് സംഘാടകര്‍

1300 രൂപയുള്ള ഒരു കൈത്തറി സാരിയിൽനിന്ന‌് 250 മുതൽ 360 വരെ ചേക്കുട്ടികൾ നിർമിച്ചു. ഒരു പാവയ്ക്ക് 25 രൂപയാണ‌് വില. ഇതുവഴി ഒരു സാരിക്ക് 7500 രൂപ മുതൽ 9000 വരെ ലഭിച്ചു. ചേന്ദമംഗലം കൈത്തറിയിൽ നിന്ന് ഇതുവരെ വിരിഞ്ഞത് 63,000 ചേക്കുട്ടി പാവകളാണ്. 

പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായ ചേക്കുട്ടിപ്പാവകൾ മൂന്നുമാസംകൊണ്ട് ചേന്ദമംഗലത്തെ നെയ്ത്തുകാർക്ക‌് നൽകിയത് 14 ലക്ഷം രൂപ. സെപ്റ്റംബറിൽ തുടങ്ങിയ ചേക്കുട്ടിയുടെ ഓൺലൈൻ വിൽപ്പനയിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം ഹാൻഡ്‌ലൂം വീവേഴ്‌സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക‌് 14 ലക്ഷംരൂപ എത്തിയതായി ചേക്കുട്ടി സംരംഭത്തിനു തുടക്കമിട്ട ലക്ഷ്മിമേനോൻ, സംരംഭകൻ ഗോപിനാഥ‌് പാറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചേക്കുട്ടിപ്പാവകള്‍ തരംഗമായതോടെ ചേക്കുട്ടി ഷർട്ടുകളും സാരികളും തയ്യാറാക്കി വിപണനത്തിനൊരുങ്ങുകയാണിവര്‍.

പ്രളയം കനത്ത നാശംവിതച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചെളികയറി ഉപയോഗശൂന്യമായ തുണികളിൽനിന്ന് ചേക്കുട്ടിപ്പാവകൾ നിർമിക്കാൻ ആരംഭിച്ചത്. ഓണവിപണി മുന്നിൽ കണ്ട് വിൽപനയ്ക്ക് ഒരുക്കി വച്ചിരുന്ന 21 ലക്ഷം രൂപയുടെ തുണിയാണ് ഈ സൊസൈറ്റിക്കു മാത്രം പ്രളയത്തിൽ ചെളിപിടിച്ച് കിടന്നത്. തറികളും തകർന്നിരുന്നു. കത്തിച്ചുകളയാമെന്ന തീരുമാനത്തിലെത്തി നിൽക്കുമ്പോഴാണ് തങ്ങളെത്തി സംസാരിക്കുന്നതും ചെളിപിടിച്ച തുണികൾ കഴുകി അഞ്ച് മിനിറ്റിനുള്ളിൽ ബാക്കി കാര്യങ്ങൾ നടന്നതെന്നും സാമൂഹ്യപ്രവർത്തകയായ ലക്ഷ്മി മേനോനും സുഹൃത്ത്
ഗോപിനാഥ് പാറയിലും പറയുന്നു.

1300 രൂപയുള്ള ഒരു കൈത്തറി സാരിയിൽനിന്ന‌് 250 മുതൽ 360 വരെ ചേക്കുട്ടികൾ നിർമിച്ചു. ഒരു പാവയ്ക്ക് 25 രൂപയാണ‌് വില. ഇതുവഴി ഒരു സാരിക്ക് 7500 രൂപ മുതൽ 9000 വരെ ലഭിച്ചു. ചേന്ദമംഗലം കൈത്തറിയിൽ നിന്ന് ഇതുവരെ വിരിഞ്ഞത് 63,000 ചേക്കുട്ടി പാവകൾ. 89,000 പാവകളുടെ ഓർഡറാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ വരെ 31,500 പാവകൾ വിറ്റഴിച്ചു കഴിഞ്ഞു. പാവയുടെ വിലയിനത്തിൽ ചേന്ദമംഗലത്തെ കരിമ്പാടം കൈത്തറി സഹകരണ സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയത് 14 ലക്ഷം രൂപ. ചേക്കുട്ടി പാവയുടെ ടാഗ് ബ്രാൻഡ് ചെയ്യുന്ന ഫെഡറൽ ബാങ്കിന്റെ സംഭാവനയായ 10 ലക്ഷം രൂപയും സൊസൈറ്റി അക്കൗണ്ടിൽ അടുത്ത ദിവസമെത്തും. 21 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച സൊസൈറ്റിക്ക് ഇതോടെ ആ നഷ്ടത്തിൽ നിന്നു കരകയറാം. 34 ലക്ഷം രൂപയാണ് സൊസൈറ്റിയുടെ വാർഷിക വിറ്റുവരവ്. ഇപ്പോൾ ഓർഡർ ലഭിച്ച 89,000 പാവകളും നിർമ്മാണം പൂർത്തിയാക്കി വിൽക്കുന്നതോടെ 35 ലക്ഷം രൂപ സൊസൈറ്റിക്ക് ലഭ്യമാക്കാനാകും. 

പ്രളയം നാശംവിതച്ച ചേന്ദമംഗലത്തെ കുരിയാപ്പിള്ളി ഹാൻഡ്‌ലൂം വീവേഴ്‌സ് കോ–-ഓപ്പറേറ്റീവ് യൂണിറ്റിൽനിന്നുള്ള തുണികളും ചേക്കുട്ടി നിർമാണത്തിനായി ശേഖരിക്കാൻ ആരംഭിച്ചതായി ലക്ഷ്മി മേനോൻ പറഞ്ഞു. സ്ത്രീകൾ മാത്രം നെയ്ത്തുകാരായുള്ള യൂണിറ്റിന് അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കരിമ്പാടം യൂണിറ്റിന്റെ ജോലികൾ കഴിഞ്ഞാൽ അക്കൗണ്ട് കുരിയാപ്പിള്ളി യൂണിറ്റിന്റെ പേരിലേക്കു മാറ്റും.

ചേക്കുട്ടിനിർമാണം പരിശീലിപ്പിക്കുന്ന 240ലധികം ശിൽപ്പശാലകൾ കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും സംഘടിപ്പിച്ചു. സ്കൂള്‍ വിദ്യാർഥികൾ, വീട്ടമ്മമാർമുതൽ ഐടി ഉദ്യോഗസ്ഥർവരെ നിർമാണത്തിന്റെ ഭാഗമായി. വളന്റിയർമാർവഴിയുള്ള പാവനിർമാണം ഈ മാസം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം  കൈത്തറി യൂണിറ്റ്‌ 
പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി യൂണിറ്റ്‌ 

കോഴിക്കോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലുള്ള രോഗികൾ ചേക്കുട്ടി നിർമാണത്തിന്റെ ഭാഗമാകും. ഇൻസ്റ്റിറ്റ്യൂട്ടിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, കിടപ്പായി പോയവരാവും തുടർന്നു ചേക്കുട്ടി നിർമ്മിക്കുക. ഒരു പാവയ്ക്ക് അഞ്ചുരൂപവീതം രോഗികൾക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചേന്ദമംഗലത്തെ മറ്റൊരു യൂണിറ്റിൽ വർഷങ്ങളായി വിറ്റഴിക്കാനാകാതെ കിടന്ന എട്ടുലക്ഷം രൂപയുടെ തുണികൾ പുനരുപയോഗിക്കുന്നതിന്റെ ആലോചനകളും നടന്നുവരുന്നുണ്ട്. ചേക്കുട്ടിയുമായി ബന്ധപ്പെടുത്തി ക്രിസ‌്മസ് അലങ്കാരങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്കുള്ള ഓർഡറുകൾ ലഭിക്കുന്നുണ്ട്. അടുത്തഘട്ടമായി തുണികൾ ഇത്തരത്തിൽ ഉപയോഗപ്പെടുത്തും.

ചേക്കുട്ടി നിർമാണം ദുരുപയോഗപ്പെടുത്താതിരിക്കാൻ സെപ്റ്റംബറിൽത്തന്നെ കോപ്പിറൈറ്റിന് അപേക്ഷിച്ചിട്ടുള്ളതായി ലക്ഷ്മി പറഞ്ഞു. ഓരോ ചേക്കുട്ടിപ്പാവയിലും വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഉൾക്കൊള്ളുന്ന ക്യൂആർ കോഡ്, കോപ്പിറൈറ്റഡ് ലോഗോ, ഫെഡറൽ ബാങ്കിന്റെ ലോഗോ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഡിസംബർ 15ന് പ്രളയം അനുഭവിച്ചവരും രക്ഷാപ്രവർത്തകരും ഒത്തുചേരുന്ന ചേക്കുട്ടി കൂട്ടം സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018