Keralam

കെ സുരേന്ദ്രനെ വിട്ടയക്കണമെന്ന് വിആര്‍ സുധീഷും എംജിഎസും ഉള്‍പ്പടെ എഴുത്തുകാരുടെ പ്രസ്താവന; ശബരിമലയിലെ നിയന്ത്രണം നീക്കണമെന്നും ആവശ്യം   

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നും 52 കാരിയെ തടഞ്ഞകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് വിആര്‍ സുധീഷും ചരിത്രകാരന്‍ എംജിഎസ് നാരായണനും ഉള്‍പ്പടെ വിവിധ എഴുത്തുകാരുടെ സംയുക്ത പ്രസ്താവന.

അയ്യപ്പഭക്തര്‍ക്കെതിരെ മനുഷ്യവകാശ ലംഘനം നടക്കുന്നു, സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേകസ്ഥിതി വിശേഷം കണക്കിലെടുക്കുക എന്നി കാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രസ്താവന. ഡോ.കെ.എസ് രാധാകൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും ഭാരതിവിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്നന്‍, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

ഇരുമുടിക്കെട്ടുമായി വരുന്നവരെ പൊലീസ് തടയുക, അവരെ അറസ്റ്റ് ചെയ്യുക നാസ്തികര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി ആചാര ലംഘനത്തിന് സഹായിക്കുക തുടങ്ങിയ നടപടികള്‍ ഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതായി പ്രസ്താവന പറയുന്നു. പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റുള്ളവര്‍ ഇവരാണ്.

ടി.പി സുധാകരന്‍,ചിത്ര ഷാജി (ആനി),കൊച്ചുപ്രേമന്‍ ,സോനാ നായര്‍ ,രാജസേനന്‍ ,തുളസിദാസ് ,ടി.എസ് സുരേഷ് ബാബു, വി.ആര്‍ സുധീഷ് ,പി.ആര്‍ നാഥന്‍ ,ഉള്ളൂര്‍ എം.പരമേശ്വരന്‍, ഡോ.എന്‍.ആര്‍ മധു, ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ,ആര്‍ട്ടിസ്റ്റ് നീലകണ്ഠന്‍ ,പി.ബാലകൃഷ്ണന്‍ ,രജനി സുരേഷ് ,യു.പി സന്തോഷ് ,മജീഷ്യന്‍ നന്ദന്‍ കടലുണ്ടി ,ആര്‍ട്ടിസ്റ്റ് വിനോദ് പട്ടിണിപ്പാറ ,വി.എം വിനു ,സജി നാരായണന്‍ ,എം.കെ രാമചന്ദ്രന്‍ ,വിജി തമ്പി ,ഉദയന്‍ അമ്പാടി ,മുന്‍ഷി ഹരീന്ദ്ര കുമാര്‍ ,ജി.സുരേഷ്‌കുമാര്‍ ,മേനകാ സുരേഷ് ,പ്രൊഫ.സി.ജി രാജഗോപാല്‍ ,ടി.എ രാജഗോപാല്‍ ,പറവൂര്‍ രമേശ് പൈ ,പി.ഐ ശങ്കര നാരായണന്‍ ,ഡോ. മണ്ണടി ഹരി ,കെ.വി തോമസ്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018