Keralam

കെ. സുരേന്ദ്രന്‍ ജയിലില്‍ തുടരും; റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി കോടതി നീട്ടി; നടപടി സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍

ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി കോടതി വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെ വീണ്ടും ജയിലില്‍ ഇടാന്‍ നിര്‍ദേശം നല്‍കിയത്.

ഈ കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ നാളെ വിധി പറയാനായി ഹൈക്കോടതി മാറ്റിവെച്ചിരുന്നു. പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിലെ വാദങ്ങള്‍ കേട്ട കോടതി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രതിഷേധ ദിനത്തില്‍ എന്തിനാണ് സുരേന്ദ്രന്‍ ശബരിമലയില്‍ പോയതെന്ന് ചോദിച്ച കോടതി അദ്ദേഹത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഉത്തരവാദിത്വമുളള പദവിയില്‍ ഇരിക്കുന്നയാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും കോടതി പറഞ്ഞു. ബാക്കി വാദങ്ങള്‍ കേട്ടശേഷം വിധി നാളെ പറയാമെന്ന് കോടതി അറിയിച്ചു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീകളെ തടയാന്‍ ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാട്ടുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും നിയമം കയ്യിലെടുക്കുകയാണ് ഉണ്ടായതെന്നും അറിയിച്ച പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയായിരുന്നു. അതേസമയം തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് സുരേന്ദ്രന്‍ ഇന്നും ആവര്‍ത്തിച്ചു.

ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

കെ.സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര്‍.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018