Keralam

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം, പക്ഷെ കേരളത്തില്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്; കോണ്‍ഗ്രസിനോട് കടകംപള്ളി സുരേന്ദ്രന്‍

ദേശീയ തലത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്നവരാണ് ഞങ്ങളെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മതേതരവാദികളായ എല്ലാ കേരളീയരും അങ്ങനെ ആഗ്രഹിക്കുന്നവരാണ് പക്ഷേ കോണ്‍ഗ്രസ് കേരളത്തിലെ മതേതര നിലപാട് കളഞ്ഞു പൊളിച്ചെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

കേരളത്തിലെ ഇരുപത് സീറ്റും ബിജെപി ഇല്ലാതെ ജയിക്കാനൊണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ദേശീയ തലത്തില്‍ മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നില്‍ക്കുമോ എന്നുമുള്ള പ്രതിപക്ഷ എംഎല്‍എ എംകെ മുനീറിന്റെ പരാമര്‍ശത്തിനുള്ള ഉത്തരമായിട്ടായിരുന്നു മന്ത്രിയുടെ നടപടി. സാവകാശ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആദ്യം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞതു പോലെ ഹിന്ദു ധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള വിദഗ്ധ സമിതിയെ രൂപീകരിച്ച് വിഷയം പഠിക്കാന്‍ ഒരു നിലപാട് എടുത്തുകൂടെ എന്ന ചോദ്യത്തിനൊപ്പമായിരുന്നു മുനീറിന്റെ പാരമര്‍ശം.

ഞങ്ങളുടെ പാര്‍ട്ടി അവിടെ വളരെ ചെറിയ ഒരു പാര്‍ട്ടിയാണ്. പക്ഷേ ഇവിടെ എന്താ കോണ്‍ഗ്രസ് നിലപാട് ? നിങ്ങളുടെ മതേതരത്വം നിങ്ങള്‍ കളഞ്ഞു പൊളിച്ചില്ലേ, നിങ്ങള്‍ വര്‍ഗീയവാദികളോടൊപ്പം സഞ്ചരിക്കുകയല്ലേ, നിങ്ങള്‍ അവരുടെ മുന്നില്‍ ഓടിയെത്താന്‍ ശ്രമിക്കുകയല്ലേ. നിങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയുമോ നിങ്ങള്‍ മതേതരവാദികളാണെന്ന്
കടകംപള്ളി സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള നെറികെട്ട രാഷ്ട്രീയമാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം തകര്‍ക്കാനും വര്‍ഗീയ ഭ്രാന്ത് ഇളക്കിവിടാനും മാത്രമേ സഹായകരമാകു എന്നു തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ചരിത്രം മാപ്പു തരില്ല. സന്നിധാനത്ത് അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും അന്നദാനത്തിന് വേണ്ടിയുള്ള സഹായം മാത്രമേ സംഘടനകളില്‍നിന്ന് സ്വീകരിച്ചിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ സംഘടനകളും വ്യക്തികളും നിലവില്‍ അന്നദാനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. അത് കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടു വന്നാലും സ്വീകരിക്കുമെന്നും അന്നദാനത്തിന് കൊണ്ടു വരുന്ന സാധനം വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ ചോദിച്ചു.

ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് ഉപദേശം തേടിയിട്ടാണ് സ്ത്രീകള്‍ കയറിയാല്‍ ശബരിമല നട അടച്ചിടുമെന്ന തന്ത്രി പറഞ്ഞതെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയെന്നും തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല ദേവസ്വം ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് മാനുവലില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണ്ടവരാണ് തന്ത്രിമാര്‍. അവരുടെ തീരുമാനങ്ങള്‍ ദേവസ്വംബോര്‍ഡിന് വിധേയമായിട്ടായിരിക്കും. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018