Keralam

രാജഗോപാല്‍ സഭയില്‍ വീണ്ടും ‘കുടുങ്ങി’; ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത ബിജെപി നേതാവിനെ പഴയ ലേഖനം ഓര്‍മ്മിപ്പിച്ച് കടകം പള്ളി

ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് എഴുതിയ പഴയ ലേഖനം ഓര്‍മിപ്പിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. നിയമസഭാ ചോദ്യോത്തരവേളയില്‍ സ്ത്രീപ്രവേശനത്തിനെതിരെയുളള എംഎല്‍എയുടെ ചോദ്യത്തിനാണ് പഴയ ലേഖനം വായിച്ച് മന്ത്രി മറുപടി നല്‍കിയത്.

ലിംഗ സമത്വത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവെങ്കിലും ശബരിമലയിലെ ചില പ്രത്യേക സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന പുനപരിശോധനാ ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ കൂടി തീരുമാനമായിട്ട് പോരെ ശബരിമലയിലെ സ്ത്രീപ്രവേശനമെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം.

ഇതിന് 1999 ല്‍ ഒ രാജഗോപാല്‍ മാതൃഭൂമി പത്രത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് എഴുതിയ ലേഖനം ഉയര്‍ത്തികാണിച്ചായിരുന്നു ദേവസ്വം മന്ത്രിയുടെ മറുപടി. യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് യാതൊരു വാശിയുമില്ലെന്നും സര്‍ക്കാരിന് അത്തരത്തില്‍ ഒരു വാശിയുണ്ടെങ്കില്‍ പതിനായിരകണക്കിന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും അത് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം സ്ത്രീകള്‍ പ്രവേശിക്കണ്ട എന്ന ഹൈക്കോടതി ഉത്തരവാണ് ശരിയെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അതും നടപ്പാക്കുമെന്നും കടകംപളളി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയില്‍ സ്ത്രീപ്രവേശനം ശരിവെച്ചാല്‍ അത് അംഗീകരിച്ച് അക്രമ സമരത്തില്‍ നിന്നും പിന്‍മാറാന്‍ ബിജെപി തയ്യാറാകുമോ എന്നും കടകംപളളി ചോദിച്ചു.

അയ്യപ്പ ഭക്തന്‍മാരെ സംബന്ധിച്ചിടത്തോളം ജാതി, മതം, ദേശീയത ഇതൊന്നും ബാധകമല്ല. എല്ലാവര്‍ക്കും പോകാം എന്നാല്‍ എന്തുകൊണ്ടാണ് അയ്യപ്പ ഭക്തരായ വനിതകളെ അയ്യപ്പ സന്നിധിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്, തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതിന് കാരണമെങ്കില്‍ സ്ത്രീകള്‍ക്ക് പോകാന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നായിരുന്നു രാജഗോപാലിന്റെ ലേഖനം.

ശശികല വർഗീയത വ്യാപരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ്. നമ്മള്‍ ഹിന്ദുകള്‍ പരഗതിയില്ലാതെ നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിലെ 60 ശതമാനം ജീവനക്കാര്‍ ക്രൈസ്തവരാണ് എന്നൊക്കെ അവര്‍ മൈക്ക് വച്ച് പ്രസംഗിക്കുന്ന വീഡിയോ എന്‍റെ കൈവശമുണ്ട്. ഇന്ന് ഞാന്‍ പത്രത്തില്‍ വായിച്ചത് അവര്‍ എനിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കും എന്നാണ്. അവരുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. ശശികലയുടെ വര്‍ഗ്ഗീയവിഷ പ്രചരണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018