Keralam

വനിതാ മതിലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല: കെട്ടിപ്പൊക്കാന്‍ മന്ത്രിമാരും കളക്ടര്‍മാരും; എസ്എന്‍ഡിപി കൈവിടില്ലെന്ന് സൂചന

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തെ പിന്നിലേക്ക് തള്ളാനുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ സംഘാടനത്തിന് ജില്ലകള്‍ തോറും മന്ത്രിമാര്‍ക്ക് ചുമതല നല്‍കും. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗംം തീരുമാനിച്ചു.

അതേ സമയം വനിതാ മതിലിന്റെ ആദ്യ ആലോചനാ യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തില്ല. വനിതാമതിലില്‍ ഒപ്പം ചേരുമെങ്കിലും യുവതീ പ്രവേശനത്തില്‍ താന്‍ എതിരാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. എന്നിരുന്നാലും ശബരിമലയിലെ യുവതീ പ്രവേശത്തിന്റെ പേരില്‍ എസ്എന്‍ഡിപിയുമായി അകലാന്‍ വനിതാമതില്‍ സംഘാടക സമതി തല്‍ക്കാലം ഇല്ലെന്നാണ് സൂചന. മറിച്ച് നവോത്ഥാനമൂല്യങ്ങള്‍ എന്ന പൊതുമുദ്രവാക്യത്തില്‍ നിന്നുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏറെ വിവാദം നേരിട്ട ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ പങ്കെടുത്തു.വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തില്ലെങ്കിലും എസ്എന്‍ഡിപി യോഗത്തിന്റെ പ്രതിനിധികളായി മൂന്നു കൗണ്‍സിലര്‍മാര്‍ എത്തിയതായി സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ അറിയിച്ചു. ആലോചനാ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കിലും വനിതാമതിലില്‍ നിന്നു വെള്ളാപ്പള്ളി പിന്‍മാറുന്ന സാഹചര്യമില്ലെന്നാണ് സൂചന. ബിജെപി വിരുദ്ധ സഖ്യം എന്ന പൊതു ലക്ഷ്യത്തില്‍ പരമാവധി ആളുകള്‍ വരുന്നത് മെച്ചമെന്നാണ് സര്‍ക്കാരും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്.

ജനുവരി ഒന്നിന് കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ ഒരുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ സംഘടകളുടെ യോഗത്തിന്റെ തീരുമാനിച്ചിരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018