Keralam

സര്‍ക്കാരിന്റേത് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുളള ശ്രമം; സര്‍ക്കുലര്‍ ഇറക്കിയ ആളുടെ തല പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല 

മാധ്യമങ്ങളെ നിയന്ത്രിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭയില്‍ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷം സര്‍ക്കുലറിന്റെ കോപ്പി കീറിയെറിഞ്ഞു. മാധ്യമ നിയന്ത്രണം സര്‍ക്കുലര്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

മാധ്യമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നേരിടുന്നത് നിയന്ത്രണമല്ല അനാവശ്യ വിലക്കാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കെസി ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ ഒരു വിളിപ്പാടകലെ നിര്‍ത്തുന്നതാണ് സര്‍ക്കാര്‍ സമീപനം.

പൊതു സ്ഥലത്ത് മന്ത്രിമാരെ മാധ്യമങ്ങള്‍ സമീപിക്കരുതെന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കെസി ജോസഫ് ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശൈലിയാണ് പിണറായി പിന്തുടരുന്നത്. ബിജെപിയുടെ കേരള പതിപ്പായി സിപിഐഎം മാറരുതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുളള സര്‍ക്കാരിന്റെ ശ്രമമാണ് സര്‍ക്കുലറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, മന്ത്രിമാരെ കാണുന്നതിന് പിആര്‍ഡിയുടെ അനുമതി വേണമെന്നത് ജനാധിപത്യ വിരുദ്ധമാണ്. മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ ഇറക്കിയ ആളുടെ തല പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത് വഴിവിട്ടെന്നും കെ സി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പ് എങ്ങനെ സര്‍ക്കുലര്‍ ഇറക്കുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു. വിമർശനങ്ങൾ നല്ല ബുദ്ധിയോടെ കാണണം, അസഹിഷ്ണുത ശരിയല്ല.

സംസ്ഥാനത്തിന് മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ഉദ്ദേശമില്ലെന്നും, പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു മന്ത്രി ഇപി ജയരാജന്റെ മറുപടി. സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നു.

കഴിഞ്ഞ മാസം 30നാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്.ആഭ്യന്തരവകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസായിരുന്നു ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റിനകത്തും പുറത്ത് പൊതുവേദികളിലുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമങ്ങള്‍ നിര്‍ബന്ധപൂര്‍വ്വമെടുക്കുന്നതും വിലക്കിയിരുന്നു. നടപടി വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചിരുന്നു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018