Keralam

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: പത്താംക്ലാസുകാരിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു, പ്രതി പിടിയില്‍ 

ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്.

പറശ്ശിനിക്കടവ് പീഡനത്തിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ മറ്റൊരു കുട്ടി കൂടി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കൊളച്ചേരി സ്വദേശി ആദര്‍ശിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസിന് പറശ്ശിനിക്കടവ് പീഡനവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് നാല് പേര്‍കൂടി പിടിയിലായതോടെ, കേസില്‍ കുട്ടിയുടെ പിതാവടക്കം 12 പേരെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിവൈഎഫ്‌ഐ ആന്തൂര്‍ മോഖലാ പ്രസിഡന്റ് നിഖില്‍ തളിയില്‍ അടക്കം 8 പേരാണ് കസ്റ്റഡിയിലുള്ളത്. ലോഡ്ജ് ഉടമ പവിത്രന്‍, കുട്ടിയെ പീഡിപ്പിച്ച മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീന്‍, ഷബീര്‍, നടുവില്‍ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു.

നവംബര്‍ 17,19 തിയതികളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് മറ്റുള്ളവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സഹോദരനും അമ്മയും ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.

ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ സെല്ലിലെത്തി പരാതി നല്‍കിയതോടെയാണ് കൂട്ടബലാത്സംഗത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണം നടത്തി വിവരം സ്ഥിരീകരിക്കുകയായിരുന്നു.

ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018