Keralam

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി. നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് 

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തില്‍ പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് റവന്യു (ദേവസ്വം) വകുപ്പ് അംഗീകാരം നല്‍കി. ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്ന 2018ലെ ദേവസ്വം നിയമന സംവരണ നിയമത്തിലാണ് ഭേദഗതികള്‍ കൊണ്ടുവരുന്നത്‌

ഇതനുസരിച്ച് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോര്‍ഡ്‌

സംവരണം നടപ്പാക്കേണ്ട വരുമാന പരിധി നിശ്ചയിക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് നിലനില്‍ക്കുന്ന സംവരണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് എതിര്‍പ്പ് അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സര്‍ക്കാര്‍ സംവരണവുമായി മുന്നോട്ടു പോകുന്നത്.

എസ്എന്‍ഡിപി, പുലയമഹാസഭ തുടങ്ങിയ സംഘടനകള്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുമ്പോള്‍ ഈ നീക്കത്തെ അനുകൂലിക്കുകയാണ് എന്‍എസ്എസ് പോലുള്ള ജാതി സംഘടനകള്‍ . സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ ഇപ്പോഴും മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ബഹുഭൂരിപക്ഷവും.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആദ്യമായിപട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുള്‍പ്പെടെ പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരെ സംവരണപ്രകാരം ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണം നല്‍കാനാവശ്യമായ നിയമഭേദഗതികള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭേദഗതികള്‍ ബോര്‍ഡ് നിയമനകാര്യത്തില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018