Keralam

സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ കൊടിയേറി: ആര്‍ഭാടങ്ങളില്ലാതെ മൂന്നു നാള്‍ കലാമാമാങ്കം; മേള പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലെന്ന് മന്ത്രി സി രവീന്ദ്രനാഥ് 

അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം. പ്രളയത്തെത്തുടര്‍ന്ന് ചെലവ് ചുരുക്കി നടത്തുന്ന മേള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. 29 വേദികളിലായി മൂന്നുദിവസം നീളുന്ന കലാമാമാങ്കത്തിന് ആര്‍ഭാടം കുറവാണെങ്കിലും ആവേശം ചോരാതെയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 12,000 മത്സരാര്‍ത്ഥികളാണ് വിവിധ മത്സരവിഭാഗങ്ങളിലായി മേളയില്‍ പങ്കെടുക്കുന്നത്.

കലോത്സവം വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കാനാണ് നടപടി. ഇത്തവണ കലോത്സവം മൂന്ന് ദിവസമായി ചുരുക്കിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന ദിനം മാത്രമേ നഷ്ടപ്പെടു. ഇനി വരുന്ന വര്‍ഷങ്ങളിലും ദിനങ്ങള്‍ ചുരുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ ദിനം ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ മത്സരം നടക്കും. മുന്‍ വര്‍ഷങ്ങലില്‍ നിന്ന് വിഭിന്നമായി ഇത്തവണ അപ്പീലുകളുടെ എണ്ണം കുറവാണെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം അപ്പീലുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകള്‍ മാത്രമാണ്.

ആര്‍ഭാടരഹിത കലോത്സവമായതിനാല്‍ ഇത്തവണ ഉദ്ഘാടനസമ്മേളനവും ഘോഷയാത്രയുമുണ്ടായിരുന്നില്ല. അതതു സ്‌കൂളുകളിലെ ഓഡിറ്റോറിയങ്ങളാണ് മത്സരവേദികളായി സജ്ജീകരിച്ചിരിക്കുന്നത്.ലിയോ തേര്‍ട്ടീന്‍ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഒന്നാംവേദി.പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള കലോത്സവമായതിനാല്‍ സ്റ്റീല്‍പാത്രങ്ങളും ഗ്ലാസുകളുമാണ് ഭക്ഷണപ്പന്തലില്‍ ഒരുക്കിയിരിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018