Keralam

ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകി; എസ് പി സുദര്‍ശനെതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ; അറസ്റ്റ് ദീര്‍ഘിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദര്‍ശനെതിരെ നടപടി വേണമെന്ന് ഐജി വിജയ് സാക്കറേയുടെ റിപ്പോര്‍ട്ട്. ശശികല മല കയറുന്ന സമയത്തു തന്നെ തടയാനും അറസ്റ്റ് ചെയ്യാനും ഐജി നിര്‍ദേശിച്ചിരുന്നുവെങ്കിലും അറസ്റ്റ് വൈകിപ്പിച്ചതിനാണ് നടപടി വേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

നവംബര്‍ 16 ന് രാത്രിയായിരുന്നു സന്നിധാനത്തേക്ക് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ശശികലയെ പൊലീസ് തടഞ്ഞത്.സുരക്ഷാ കാരണങ്ങളുന്നയിച്ചായിരിഞ്ഞു തടഞ്ഞത്. എന്നാല്‍ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് പിറ്റേന്ന് ഉച്ചയ്ക്ക രണ്ടു മണിയോടെയാണ്. അറസ്റ്റ് ചെയ്യേണ്ടത് സന്നിധാനത്തോ നിലയക്കലോ സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥരാണെന്ന എസ്പി സുദര്‍ശന്റെ നിലപാടാണ് നടപടി ദീര്‍ഘിപ്പിച്ചത്.

പുലര്‍ച്ചെ രണ്ടു മണിയോടെ വനിതാ പൊലീസുകാര്‍ ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ എസ്പി സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

സംഭവം നടന്ന സമത്തു തന്നെ മണിക്കൂറുകള്‍ നീണ്ട് എസ്പിയും ഐജിയും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് എത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതും. സംഭവത്തില്‍ എസ്പിയോട് വിശദീകരണം ചോദിക്കുമെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു.

എസ് പി അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ച സമയത്ത് ഒരു വിഭാഗം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ഗുഡ്‌സ് സര്‍വീസ് എന്‍ട്രി നല്‍കണമെന്ന് ഐജി നല്‍കിയ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരം സര്‍ക്കാര്‍ നല്‍കിയത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018