Keralam

‘സമ്മര്‍ദം കൊണ്ടുള്ള ക്ഷണം സ്വീകാര്യമല്ല’; കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് ഇല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പോകില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സമ്മര്‍ദ്ദം കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകാര്യമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ക്ഷണിച്ചതെന്നും അത്തരമൊരു സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ക്ഷണം സ്വീകരിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.

വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇക്കാരണം കൊണ്ട് പങ്കെടുക്കില്ലെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ അറിയിച്ചെന്നും കണ്ണന്താനം പറഞ്ഞു. നേരത്തെ തന്നെ ക്ഷണിക്കാത്തതിലും കേന്ദ്ര വ്യോമയാനമന്ത്രിയുടെ ഓഫീസ് ശ്രദ്ധയില്‍പ്പെടുത്തിയത് കൊണ്ട് മാത്രമാണ് തനിക്ക് ക്ഷണം ഉണ്ടായതെന്നുമാണ് മന്ത്രിയുടെ പരാതി.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനേയും വിളിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധമറിയിച്ചിരുന്നു. ഇരുവരേയും ക്ഷണിക്കാത്ത സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പ്രതിപക്ഷം ഇതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.

വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു. വിഎസ് സര്‍ക്കാരാണ് സ്ഥലമേറ്റെടുപ്പ് നടത്തിയത്. ഇരുവരേയും ക്ഷണിക്കാത്ത സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്ന പറഞ്ഞ അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായതായും ചൂണ്ടികാണിച്ചു.

ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍വിമാനത്താവളം ഉദ്ഘാടനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂര്‍. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചശേഷം രാജ്യാന്തര സര്‍വീസുകളും തുടങ്ങാനും ഗോ എയറിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്. 2330 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് 3050 മീറ്ററാണ് നീളം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018